വടക്കു പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ട്രെയിന്‍ പാളംതെറ്റി 24 പേര്‍ മരിച്ചു, ആറു ബോഗികളാണ് പാളം തെറ്റിയത്

വടക്കു പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ട്രെയിന്‍ പാളംതെറ്റി 24 പേര്‍ മരിച്ചു. ഇസ്താംബൂളില്‍ നിന്ന് ബള്‍ഗേറിയന്‍ അതിര്‍ത്തിയായ കാപികൂളിലേക്ക് വരുന്ന ട്രെയിനാണ് പാളം തെറ്റിയത്.
ആറ് ബോഗികളാണ് പാളംതെറ്റിയത്. ആറ് ബോഗികളിലായി 360ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. എന്നാല്‍ മോശമായ കാലാവസ്ഥയും മണ്ണിടിച്ചിലുമാണ് അപകടത്തിനിടയാക്കിയതെന്ന് അധികൃതര്‍ പറയുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലെത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























