പ്രശസ്ത പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബർ വിവാഹിതനാകുന്നു

ന്യൂയോര്‍ക്ക്: ഹോളിവുഡ് താരങ്ങളുടെ വിശേഷങ്ങൾ എപ്പോഴും ആരാധകർക്കിടയിൽ തരംഗമാകാറുണ്ട്. അത്തരത്തിലൊരു വിശേഷമാണ് ഇപ്പോൾ നവമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. സംഭവം വേറൊന്നുമല്ല.....പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബർ വിവാഹിതനാകുന്നു. മോഡലിംഗ് രംഗത്ത് പ്രശസ്തയായ ഹെയ്ലി ബാള്‍ഡ്വിനാണ് വധു. ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി ദേശിയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
2016 ല്‍ പിരിഞ്ഞ പ്രണയ ജോഡികള്‍ ഒരു മാസം മുൻപാണ് വീണ്ടും ഒരുമിച്ചത്. ഹെയ്ലിയുമായി അകല്‍ച്ചയിലായിരുന്ന സമയം ബീബര്‍ പോപ്പ് ഗായിക സെലേന ഗോമസുമായി പ്രണയത്തിലായിരുന്നു. ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ സ്റ്റീഫന്‍ ബാള്‍ഡ്വിന്നിന്റെ മകളാണ് ഹെയ്ലി.
അമേരിക്കന്‍ വോഗ്, മാരി ക്ലയര്‍, സ്പാനിഷ് ഗാര്‍പേഴ്‌സ് ബസാര്‍ തുടങ്ങിയ മാഗസീനുകളുടെ മോഡലായി ഹെയ്ലി എത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ നിരവധി മ്യൂസിക് വിഡീയോകളിലും ടെലിവിഷന്‍ ഷോകളിലും ഹെയ്ലി അഭിനയിച്ചിട്ടുണ്ട്.
വീഡിയോ കാണാം....
https://www.facebook.com/Malayalivartha























