തായ്‌ലാന്‍ഡിലെ ഗുഹയില്‍ ഇനി അവശേഷിക്കുന്നത് അഞ്ചുപേര്‍ മാത്രം; ഗുഹയ്ക്കുള്ളിലെ എട്ടാമത്തെ കുട്ടിയും പുറം ലോകം കണ്ടു;രക്ഷാപ്രവര്‍ത്തനം നാളെയും

ലോകം മുഴുവന്‍ പ്രാര്‍ഥനയോടെ കാതോര്‍ത്തിരിക്കുന്ന വാര്‍ത്ത വൈകാതെ നമുക്കുമുന്നിലെത്തും.നാളെകൊണ്ട് ഗുഹയ്ക്കുള്ളിലെ എല്ലാവരെ യും പുറത്തെത്തിക്കാനാണ് നീക്കങ്ങള്‍ നടക്കുന്നത്. ഏറെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ഗുഹയില്‍ കുടുങ്ങിയ എട്ടാമത്തെ കുട്ടിയെയും പുറത്തെത്തിച്ചു. ഇന്നലെ രക്ഷപ്പെടുത്തിയ നാലുപേര്‍ക്കൊപ്പം ഇന്നും നാലു പേരെക്കൂടി പുറത്തെത്തിച്ചു. ഇനി ബാക്കിയുള്ളത് കോച്ച് അടക്കം അഞ്ചുപേര്‍.
ഇന്ന് രാവിലെ 11 മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്. അതേസമയം മേഖലയില്‍ തുടരുന്ന കനത്ത മഴ തുടക്കത്തില്‍ തടസ്സം സൃഷ്ടിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും ഗുഹയില്‍ പ്രവേശിച്ച് ദൗത്യം തുടരുകയായിരുന്നു. രാത്രിയില്‍ കനത്ത മഴയാണ് പെയ്തതെങ്കിലും ഗുഹയിലെ ജലനിരപ്പില്‍ വലിയ വര്‍ധനയുണ്ടായിട്ടിലെന്നും രക്ഷാ ദൗത്യത്തിന് നേതൃത്വം വഹിക്കുന്ന നരോങ്‌സാക് ഓസോട്ടനകോണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























