പാക്കിസ്ഥാന്റെ രണ്ടു വിദൂര നിയന്ത്രിത ഉപഗ്രഹങ്ങള്‍ ചൈന വിജയകരമായി വിക്ഷേപിച്ചു

പാക്കിസ്ഥാന്റെ രണ്ടു വിദൂര നിയന്ത്രിത ഉപഗ്രഹങ്ങള്‍ ചൈന വിജയകരമായി വിക്ഷേപിച്ചു. പിആര്‍എസ്എസ്1, പാക് ടെസ്1 എ എന്നീ ഉപഗ്രഹങ്ങളാണ് ലോംഗ് മാര്‍ച്ച് 2 സി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചത്. ജിയുക്വാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നായിരുന്നു വിക്ഷേപണം.
5,000 കോടി ഡോളര്‍ ചെലവില്‍ നിര്‍മിക്കുന്ന ചൈനപാക് സാന്പത്തിക ഇടനാഴിയുടെ നിര്‍മാണ പുരോഗമതി നിരീക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് പിആര്‍എസ്എസ്1 എന്ന ചൈനീസ് നിര്‍മിത ഉപഗ്രഹത്തിന്റെ ലക്ഷ്യം. പാക് ബഹിരാകാശ ഏജന്‍സി വികസിപ്പിച്ചെടുത്തതാണ് പാക് ടെസ്1 എ ഉപഗ്രഹം.
https://www.facebook.com/Malayalivartha























