ബ്രിട്ടൺ ബ്രെക്‌സിറ്റ് മന്ത്രിയ്ക്ക് പിന്നാലെ വിദേശ കാര്യസെക്രട്ടറി ബോറിസ് ജോണ്‍സണിന്റെയും രാജി

ബ്രിട്ടനിലെ ബ്രെക്‌സിറ്റ് മന്ത്രി ഡേവിസ് ഡേവിഡിന്റെ രാജിയ്ക്ക് പിന്നാലെ വിദേശകാര്യസെക്രട്ടറി ബോറിസ് ജോണ്‍സണ്‍ രാജിവെച്ചു. പ്രധാനമന്ത്രി തെരേസ മേയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നായിരുന്നു ബോറിസ് ജോണ്‍സണിന്റെ രാജി.
ബ്രെക്‌സിറ്റിന് ശേഷം യൂറോപ്പ്യന്‍ യൂണിയനുമായി സാമ്പത്തിക ബന്ധം തുടരാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുടെ തീരുമാനത്തില്‍ ബോറിസ് പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്. അതേസമയം ജൂനിയര്‍ ബ്രെക്‌സിറ്റ് മന്ത്രിയും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സര്‍ക്കാരിനെ അട്ടിമറിക്കാനല്ല രാജിയെന്ന് ഡേവിസ് വ്യക്തമാക്കി. ബ്രെക്‌സിറ്റ് വ്യവസ്ഥകള്‍ മയപ്പെടുത്തുന്നതിനെ ഡേവിസ് എതിര്‍ത്തിരുന്നു.
ബ്രെക്‌സിറ്റിന്റെ ഗൗരവം നഷ്ട്‌പ്പെടുത്തുന്നതാണ് തെരേസ മെയ് കൊണ്ടുവരുന്ന മാറ്റങ്ങളെന്ന് രാജിക്കത്തില്‍ അദ്ദേഹം ആരോപിച്ചു. വ്യാപാരനയങ്ങളില്‍ വരുന്ന മാറ്റത്തോടാണ് രാജിവെച്ചവരുടെ പ്രധാന എതിര്‍പ്പ്. ഇരുവരുടെയും രാജി തെരേസമെയ് സ്വീകരിച്ചു. അതേസമയം ഡേവിസിന്റെ നിലപാടിനോട് യോജിക്കാനാവില്ലെന്നും മന്ത്രിസഭ ഒറ്റക്കെട്ടായാണ് തീരുമാനങ്ങളെടുത്തതെന്നും തെരേസ മെ പറഞ്ഞു.
https://www.facebook.com/Malayalivartha























