പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്റെ സര്‍ക്കാര്‍ വിരുദ്ധ റാലിക്കിടെ ആറുപേര്‍ മരിച്ചു

പാകിസ്ഥാനില്‍ മുന്‍ ക്രിക്കറ്റ്താരം ഇമ്രാന്‍ഖാന്റെ സര്‍ക്കാര്‍ വിരുദ്ധ റാലിക്കിടെ ഏഴു പേര്‍ മരിച്ചു. മുള്‍ട്ടാനില്‍ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടായിരുന്നു മരണം. 42 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുള്‍ട്ടാന്‍ നഗരത്തില്‍ ഇമ്രാന്‍ഖാന്‍ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു തിരക്ക്.
ഇമ്രാന്‍ഖാന്റെയും ടാഹിര്‍ ഉല്‍ ക്വാദ്രിയുടേയും നേതൃത്വത്തില്‍ ആഗസ്റ്റ് മുതല്‍ തുടങ്ങിയ പ്രതിഷേധം പാക് തലസ്ഥാനെ ഇളക്കിമറിക്കുകയായിരുന്നു. ഏഴ് മൃതശരീരങ്ങള്‍ കൊണ്ടുവന്നതായും 42 പേര്‍ക്ക് പരിക്കേറ്റിട്ടുള്ളതായും നിസ്തര്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























