ഇറാഖില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു

ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 38 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു. ബാഗ്ദാദിലെ മൂന്നു സ്ഥലങ്ങളിലായിട്ടാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ഖാസിമിയയിലെ സുരക്ഷാ ചെക്ക് പോസ്റ്റിനു നേരെയായിരുന്നു ആദ്യത്തെ ആക്രമണം. ചെക്ക് പോസ്റ്റിലേക്കു കാര്‍ ഓടിച്ചു കയറ്റിയായിരുന്നു ആക്രമണമെന്നു പോലീസ് പറഞ്ഞു. മൂന്ന് പൊലീസ് ഉന്നതരടക്കം 13 പേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്കു പരുക്കേറ്റു.
ഷൂലാ ജില്ലയിലെ തിരക്കേറിയ വ്യാപാര കേന്ദ്രത്തിലെ മറ്റൊരാക്രമണത്തില്‍ ഏഴു പേര്‍ മരിക്കുകയും 18 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി കാറുകളും കടകളും ആക്രമണത്തില്‍ തകര്‍ന്നു. ഷൂലാ ജില്ലയിലെ തന്നെ സുരക്ഷാ ചെക്ക് പോസ്റ്റിനു നേരെയുണ്ടായ മൂന്നാമത്തെ ആക്രമണത്തില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
- See more at: http://malayalivartha.com/index.php?page=newsDetail&id=10134#sthash.LXmWcbNf.dpufഅപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
- See more at: http://malayalivartha.com/index.php?page=newsDetail&id=10134#sthash.LXmWcbNf.dpufhttps://www.facebook.com/Malayalivartha

























