പാകിസ്ഥാനിലെ ഭാരിയ ടൌണ്‍ ജമിയ മസ്ജിദ് പൊതുജനങ്ങള്‍ക്കായി തുറന്നു

പാകിസ്ഥാനിലെ ഏറ്റവും വലിയ പള്ളികളില്‍ മൂന്നാം സ്ഥാനത്തുള്ള ഭാരിയ ടൌണ്‍ ജമിയ മസ്ജിദ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.
മൂന്നു വര്‍ഷം കൊണ്ടാണ് പള്ളിയുടെ പണി പൂര്‍ത്തിയായത്. 1000ത്തോളം തൊഴിലാളികളാണ് ഓരോ ദിവസവും പണിയെടുത്തത്. നൂറ് കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പള്ളിയില്‍ എഴുപതിനായിരത്തോളം പേരെ ഉള്‍ക്കൊള്ളാനാകും. മസ്ജിദിന്റെ പ്രധാന ഹാളില്‍ മാത്രം 25,000ത്തോളം പേര്‍ക് ഒരേ സമയം പ്രാര്‍ത്ഥന നടത്താനുള്ള സംവിധാനമുണ്ട്.
ബാദ്ഷാഹി മസ്ജിദിനും ഫൈസല്‍ മസ്ജിദിനും ശേഷം പാകിസ്ഥാനിലുള്ള മൂന്നാമത്തെ വലിയ പള്ളിയാണ് ഭാരിയ ടൌണ്‍ ജമിയ മസ്ജിദ്. ഇരുപത്തി ഒന്നു താഴികക്കുടങ്ങളും 165 അടി ഉയരമുള്ള നാല് മിനാരങ്ങളുമാണ് പള്ളിയുടെ മറ്റ് പ്രത്യേകതയെന്ന് കെട്ടിടനിര്‍മ്മാതാക്കളില്‍ ഒരാളായ നയ്യാര്‍ അലി ദാദ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























