ഫോണിലെ വിവരങ്ങൾ ചോർത്തിയെടുത്ത ശേഷം ഭീഷണിപ്പെടുത്തും ; ബ്ലൂ വെയിൽ എന്ന കൊലയാളി ഗെയിമിനു പിന്നാലെ ജീവനെടുക്കാൻ മോമൊ ഗെയിം

ബ്ലൂ വെയിൽ എന്ന കൊലയാളി ഗെയിമിനു പിന്നാലെ ജീവനെടുക്കാൻ മോമൊ ഗെയിം. കഴിഞ്ഞ ആഴ്ചയിലാണ് സമൂഹ മാധ്യമങ്ങളിൽ ഈ ഗെയിം പ്രത്യക്ഷപ്പെട്ടത്. ഈ അപകട ഗെയിമും ലക്ഷ്യംവെക്കുന്നത് ഇൻറർനെറ്റ് അടിമകളായ കുട്ടികളെയാണ്.
ഗെയിമിൽ താൽപര്യമുള്ള ഉപഭോക്താക്കളോട് ആദ്യം മോമൊ എന്ന പേരുള്ള ആളെ ബന്ധപ്പെടാൻ പറയും. നിങ്ങൾക്കറിയാത്ത നിങ്ങളിലെ കഴിവുകളും നിങ്ങളിലെ രഹസ്യങ്ങളും ഞാൻ പറഞ്ഞുതരാം എന്ന ആമുഖത്തോടെ കൂടിയാണ് ഈ കളി ആരംഭിക്കുന്നത്. ബ്ലൂവെയിൽ ഗെയിം പോലെ തന്നെ കളിക്കുന്ന ആളുകളുടെ ശരീരത്തിൽ മുറിവുകളുണ്ടാക്കി സാവധാനം മരണത്തിലേക്ക് പോലും എത്തിച്ചേക്കാവുന്ന അവസ്ഥയിലാണ് ഈ കളിയുടെയും അവസാനം.
മോമൊ എന്ന അപകടകാരിയായ കളിയുടെ നിയന്ത്രണം ജപ്പാനിൽ നിന്നും ആണ് എന്നതാണ് ലഭ്യമാകുന്ന അറിവ്. ഒട്ടുമിക്ക എല്ലാ ഭാഷയിലുമുള്ള സന്ദേശങ്ങളും ഈ കളിയിൽ ലഭ്യമാണ്. ഫോണിലെ വിവരങ്ങൾ ചോർത്തിയെടുത്ത് പിന്നീട് ഭീഷണിപ്പെടുത്തുന്ന രീതിയാണ് ഈ കളിയിലും പിന്തുടരുന്നത്. ഇന്ത്യയിൽ ഇതുവരെ ഈ കളിയുമായി ബന്ധപ്പെട്ട് ഒന്നുംതന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ് വിവിധ രാജ്യങ്ങളിലെ പോലിസ്.
https://www.facebook.com/Malayalivartha






















