ഇന്ത്യക്ക് കനത്ത തിരിച്ചടി നല്‍കി മാലി ദ്വീപ്; ചികിത്സാ ആവശ്യങ്ങള്‍ക്കായി നല്കിയിട്ടുള്ള ഹെലികോപ്ടറുകള്‍ പിന്‍വലിക്കാനും സൈനികോദ്യോഗസ്ഥരെ തിരികെവിളിക്കാനും ഇന്ത്യയോട് മാലിദ്വീപ്

ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ ജൂണില്‍ അവസാനിച്ച സാഹചര്യത്തിലാണ് ഇന്ത്യക്ക് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ടുള്ള മാലിദ്വീപിന്റെ തീരുമാനം. ഇന്ത്യ ചികിത്സാ ആവശ്യങ്ങള്‍ക്കായി നല്കിയിട്ടുള്ള ഹെലികോപ്ടര്‍ ഉള്‍പ്പടെയുള്ളവ ഇനി തങ്ങള്‍ക്കാവശ്യമില്ലെന്നാണ് ചൈനയുടെ പിന്തുണയുള്ള മാലിദ്വീപിലെ അബ്ദുള്ള യാമീന്‍ സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. ദ്വീപിന് സ്വന്തമായി ആവശ്യത്തിന് സൗകര്യങ്ങളുണ്ടെന്നും ഇന്ത്യയിലെ മാലിദ്വീപ് അംബാസിഡര്‍ അഹമ്മദ് മുഹമ്മദ് പറഞ്ഞു. ചൈനയുടെ സഹായത്തോടെ അത്യാധുനിക റോഡുകളും പാലങ്ങളും വിമാനത്താവളവുമെല്ലാം മാലിദ്വീപ് നിര്‍മ്മിച്ചിരുന്നു. ഇവയ്‌ക്കൊക്കെ അടിസ്ഥാനമിട്ടത് ഇന്ത്യയായിരുന്നെങ്കിലും അതെല്ലാം മറന്നുതകൊണ്ടുള്ള സമീപനമാണ് ഇപ്പോള്‍ മാലിദ്വീപ് സ്വീകരിക്കുന്നത്. പുറത്താക്കപ്പെട്ട മാലിദ്വീപ് മുന്‍ പ്രധാനമന്ത്രി അബ്ദുള്‍ ഗയൂമുമായി അടുത്ത ബന്ധമാണ് ഇന്ത്യക്കുണ്ടായിരുന്നത്.
ഹെലികോപ്ടറുകള്‍ക്ക് പുറമേ പൈലറ്റുമാരും എഞ്ചിന്‍തൊഴിലാളികളും ഉള്‍പ്പടെ അമ്പതോളം സൈനിക ജീവനക്കാരെയും മാലിദ്വീപിലേക്ക് ഇന്ത്യ നിയമിച്ചിരുന്നു. അവരുടെ വിസാ കാലാവധിയും ജൂണില്‍ അവസാനിച്ചു. സൈനിക അട്ടിമറിയെ എതിര്‍ത്തും അബ്ദുള്ള യാമീന്‍ സര്‍ക്കാരിനോടുള്ള വിയോജിപ്പുമാണ് ഇന്ത്യയെ എതിര്‍ക്കാന്‍ മാലിദ്വീപിനെ പ്രേരിപ്പിച്ചത്. സമീപരാജ്യങ്ങള്‍ക്ക് ഇന്ത്യ നല്കിവരുന്ന സുരക്ഷാ പിന്തുണയും എതിര്‍പ്പിന്റെ ശക്തി കൂട്ടി. അങ്ങനെയാണ് മാലിദ്വീപ് ചൈനയോട് കൂടുതല്‍ അടുത്തതും.
https://www.facebook.com/Malayalivartha


























