യുവാവിനെ പിന്തുടർന്ന് അണ്ണാന്‍ കുഞ്ഞ്; ജീവന്‍ രക്ഷിക്കണമെന്നുമാവശ്യപ്പെട്ട് പൊലീസിന് സന്ദേശം! ഒടുവിൽ പ്രതിയെ സാഹസികമായി തളച്ചു

യുവാവിനെ പിന്തുടര്‍ന്ന കുട്ടി കുറ്റവാളിയെ പോലീസെത്തി തളച്ചു. ജര്‍മനിയിലാണ് രസകരമായ സംഭവമുണ്ടായത്. തന്നെയൊരു അണ്ണാന്‍കുഞ്ഞ് പിന്തുടരുകയാണെന്നും ജീവന്‍ രക്ഷിക്കണമെന്നുമാവശ്യപ്പെട്ട് യുവാവ് പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്യുകയായിരുന്നു.
തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ സംഭവം സത്യമാണെന്ന് മനസിലാവുകയായിരുന്നു. പോലീസുകാരും അണ്ണാന്‍കുഞ്ഞിന്റെ പുറകെ ഓടിയെങ്കിലും പിടികൂടാനായില്ല. ഒടുവില്‍ ഓടിത്തളര്‍ന്ന അണ്ണാന്‍ തളര്‍ന്നുവീണതോടെയാണ് സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിന് തിരശ്ശീല വീണത്.
പ്രതിയായ അണ്ണാന്‍ കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതുകൊണ്ട് ദത്തടുക്കാന്‍ പോലീസുകാര്‍ തീരുമാനിച്ചു. കാള്‍ ഫെഡ്രിച്ചെന്ന് അണ്ണാന്‍ കുഞ്ഞിന് പേരുമിട്ടു. ഒരു മൃഗസംരക്ഷണകേന്ദ്രത്തിലാണ് ഇപ്പോള്‍ അണ്ണാന്‍ കുഞ്ഞിന്‌റെ താമസം.
അമ്മയുമായി വേര്‍പിരിഞ്ഞതുകൊണ്ടാകണം അണ്ണാന്‍ കുഞ്ഞ് യുവാവിനെ തുരത്തയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞവര്‍ഷം യുവാവിനെ തുരത്തുന്ന ഒരു നീര്‍നായയുടെ രസകരമായ വീഡിയോയും വൈറലായിരുന്നു.
https://www.facebook.com/Malayalivartha


























