അമ്മയുടെ തലയിൽ നിന്നും രക്തം വാർന്ന് ബോധരഹിതയായി പാതി ജീവനിൽ കിടന്നു; സാഹചര്യത്തെ ധൈര്യപൂര്‍വ്വം നേരിട്ട നാലു വയസ്സുകാരി മകളുടെ സമയോചിത ഇടപെടൽ മൂലം രക്ഷിക്കാനായത് വിലപ്പെട്ട അമ്മയുടെ ജീവൻ

സ്വന്തം അമ്മയുടെ തലയിൽ നിന്നും രക്തം വാർന്ന് ബോധംകെട്ട് നിലത്ത് കിടക്കുമ്പോൾ കണ്ടു നിൽക്കുന്ന മക്കൾ പരിഭ്രാന്തരാകുകയേയുള്ളൂ. എന്നാൽ നാലു വയസ്സുകാരി മിലാ ഡോബിന്റെ സമയോചിത ഇടപെടൽ മൂലം രക്ഷിക്കാനായത് സ്വന്തം അമ്മയുടെ ജീവനാണ്.
സാഹചര്യത്തെ ധൈര്യപൂര്‍വ്വം നേരിട്ട മിലയെ പ്രശംസ കൊണ്ട് പൊതിയുകയാണ് ഡുര്‍ഹാം പോലീസ്. ഒപ്പം മില നടത്തിയ എമര്‍ജന്‍സി കോള്‍ വിവരം ഇവര്‍ പുറത്തുവിടുകയും ചെയ്തു. അമ്മ എല്ലെന്‍ ഓസില്‍ടണ്‍ സ്‌റ്റെയറില്‍ നിന്നും തലയടിച്ച് രക്തം വാര്‍ന്നതോടെ ബോധം നഷ്ടപ്പെടുകയായിരുന്നു.
എന്നാൽ നാലുവയസ്സുകാരി മില ഇത് കണ്ട് ഭയന്നുവിറച്ച് നിന്നില്ല. എമർജൻസി നമ്പറായ 999 ല്‍ വിളിച്ച് അമ്മയുടെ വിവരം അറിയിക്കുകയാണ് കുട്ടി ആദ്യം ചെയ്തത്. ആറ് മിനിട്ട് ദൈര്‍ഘ്യമുള്ള ഫോൺ വിളിയിൽ കുട്ടി പല വിവരങ്ങളും നല്‍കാന്‍ ബുദ്ധിമുട്ടിയെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ ആവശ്യമായ വിവരം നല്‍കിയതാണ് ഭാഗ്യമായത്.
അമ്മ മയങ്ങി കിടക്കുകയാണെന്നാണ് ഓപ്പറേറ്ററോട് പെണ്‍കുട്ടി വ്യക്തമാക്കിയത്. പക്ഷെ തലയില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്നതായി കുട്ടി പറഞ്ഞു. സര്‍നെയിം പറയാന്‍ ആവശ്യപ്പെട്ടതോടെ ഇത് ഓര്‍മ്മിച്ചെടുക്കാന്‍ കുട്ടി ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്റെ പട്ടിയുടെ പേര് മാക്‌സെന്നാണ്, കുട്ടി കോള്‍ ഹാന്‍ഡ്‌ലറോട് പറഞ്ഞു. മുന്‍വാതില്‍ തുറന്ന് പോലീസുകാരെയും, പിന്നീട് പാരാമെഡിക്കുകളെയും അകത്തെത്തിച്ചു. അമ്മ എല്ലെനെ ഇവര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ഹൈപ്പോഗ്ലൈക്കീമിയ ബാധിച്ച ഇവരുടെ ബ്ലഡ് ഷുഗര്‍ ലെവലിനെ ബാധിച്ചാണ് വീണത്.
ജീവന്‍ തിരിച്ച് കിട്ടിയതില്‍ അമ്മ മകള്‍ക്കാണ് നന്ദി പറയുന്നത്. എമർജൻസി നമ്പറിൽ അവള്‍ വിളിച്ചില്ലായിരുന്നെങ്കില്‍ കഥ മാറുമായിരുന്നു, അവര്‍ കൂട്ടിച്ചേര്‍ത്തു. മിലയെയും, രക്ഷിതാക്കളെയും ഡുര്‍ഹാം പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ച് സമ്മാനവും നല്‍കിയാണ് തിരിച്ചുവിട്ടത്.
https://www.facebook.com/Malayalivartha


























