ഇന്തോനേഷ്യയിലെ ലൊംബോക്ക് ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 387 ആയി

ഇന്തോനേഷ്യയിലെ ലൊംബോക്ക് ദ്വീപില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ഭൂകന്പത്തില്‍ മരിച്ചവരുടെ എണ്ണം 387 ആയി. ദുരന്തബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. ഭൂകന്പത്തില്‍ 13,000 പേര്‍ക്കു പരിക്കേറ്റെന്നും 387,000 പേര്‍ ഭവനരഹിതരായെന്നും ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു.
ലൊംബോക്കിലാണ് കൂടുതല്‍ ആളുകള്‍ മരിച്ചത്. 334 പേരാണ് ലൊംബോക്കില്‍ മരിച്ചത്. ലൊംബോക്കില്‍ 200,000 പേര്‍ക്കാണ് വീട് നഷ്ടമായത്. ലൊംബോക്കിനു സമീപത്തെ ബാലിദ്വീപിലും ഭൂകന്പം നാശം വിതച്ചു. ജനങ്ങളെ പ്രദേശത്തുനിന്നു മാറ്റി പാര്‍പ്പിക്കുന്നതാണ് ഇപ്പോള്‍ നേരിടുന്ന വലിയ പ്രശ്‌നമെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























