ഫ്രാൻസിലെ തീം പാർക്കിൽ മാലിന്യങ്ങൾ മാറ്റാൻ ഇനി പ്രത്യേകം പരിശീലനം ലഭിച്ച കാക്കകള്‍

ഫ്രാൻസിലെ ഒരു തീം പാർക്കിൽ മാലിന്യങ്ങൾ മാറ്റുവാനായി ആറ് "ബുദ്ധിശക്തിയുള്ള" പക്ഷികളെ സജ്ജീകരിച്ചിരിക്കുകയാണ് അധികൃതർ. ഹിസ്‌റ്റോറിക്കല്‍ തീം പാര്‍ക്കായ പൂ ദുവോ ഫോയിലാണു പ്രത്യേകം പരിശീലനം ലഭിച്ച കാക്കകള്‍ പാര്‍ക്ക് വൃത്തിയാക്കാനെത്തുന്നത്.
കാക്ക കുടുംബത്തില്‍ പെട്ട റൂക്ക്‌സ് കാക്കകളാണ് ഇവ. സിഗരറ്റ് കുറ്റി ഉള്‍പ്പെടെയുള്ള മാലിന്യങ്ങൾ കൊത്തിയെടുത്ത് അടുത്തുള്ള പെട്ടിയില്‍ കൊണ്ടിടാനാണ് ഇവയെ പരിശീലിപ്പിച്ചത്. പെട്ടികളില്‍ ഇവയ്ക്കുള്ള ഭക്ഷണവും ഉണ്ടാവും. ഒരോ തവണ മാലിന്യം കൊണ്ടിടുമ്പോഴും പെട്ടിയില്‍ നിന്നും കാക്കകള്‍ക്ക് ഭക്ഷണമെടുക്കാനാവുന്നതാണ്.
പാര്‍ക്കിന്റെ മേല്‍നോട്ട ചുമതലയുള്ള കാക്കകളുടെ ആദ്യസംഘം ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത സംഘം കാക്കകള്‍ ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കും.
പാര്‍ക്ക് വൃത്തിയാക്കുക മാത്രമല്ല ലക്ഷ്യം. പ്രകൃതിയ്ക്ക് ഇത്തരം കാര്യങ്ങള്‍ സ്വയം ചെയ്യാനാകുമെന്ന് ആളുകളെ കാണിച്ചു കൊടുക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പാര്‍ക്ക് പ്രസിഡന്റായ നിക്കോളസ് ഡി വില്ല്യേര്‍സ് പറഞ്ഞു.
https://www.facebook.com/Malayalivartha


























