മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന് അന്തരിച്ചു, കാന്‍സര്‍ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന് (65) അന്തരിച്ചു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 2009ല്‍ കാന്‍സര്‍ ബാധിച്ച ഇദ്ദേഹം ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് വീണ്ടും രോഗം മൂര്‍ച്ഛിച്ചത്. 1975ലാണ് ബില്‍ഗേറ്റ്സിനൊപ്പം ചേര്‍ന്ന് അദ്ദേഹം മൈക്രോസോഫ്റ്റിന് രൂപം നല്‍കിയത്. പോള്‍ അലന്റെ വിയോഗം ഹൃദയ ഭേദകമാണെും ഏറ്റവും അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്നും ബില്‍ഗേറ്റ്സ് പ്രതികരിച്ചു. പോള്‍ ഇല്ലായിരുന്നുവെങ്കില്‍ പേഴ്സണല്‍ കമ്പ്യൂട്ടിങ് എന്ന സംഭവം ഉണ്ടാവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ മേഖലക്കും മൈക്രോസോഫ്റ്റിനും ഒഴിച്ചുകൂടാനാകാത്ത സംഭാവന നല്‍കിയയാളാണ് പോള്‍ അലനെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാഥെല്ല അഭിപ്രായപ്പെട്ടു.
2013ല്‍ ലോകത്തിലെ ഏറ്റവും വലിയ ധനികനായ അവിവാഹിതനായി അലനെ വെല്‍ത്ത് എക്സ് തെരഞ്ഞെടുത്തിരുന്നു. കായിക വിനോദങ്ങളില്‍ അതീവ തല്പരനായിരുന്ന പോള്‍ രണ്ട് ബാസ്കറ്റ്ബാള്‍ ടീമിന്റെ ഉടമയായിരുന്നു.
"
https://www.facebook.com/Malayalivartha