ഏഴു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ കുട്ടിയുടെ പിതാവിന്റെ സാന്നിദ്ധ്യത്തില്‍ നടപ്പാക്കി
പാക്കിസ്ഥാനിലെ കസൂറില്‍ ഏഴു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് കുട്ടിയുടെ പിതാവിനെ സാക്ഷിയാക്കി.
ജനുവരിയിലാണ് 23-കാരനായ ഇമ്രാന് അലി മദ്രസയില്‍ പോയ ഏഴു വയസുകാരിയെ മാനഭംഗപ്പെടുത്തിയതിനു ശേഷം കൊലപ്പെടുത്തിയത്.
സംഭവത്തെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ ധാരാളം പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. മാത്രമല്ല കസൂര്‍ നഗരത്തില്‍ നടന്ന പ്രക്ഷോഭത്തിനിടെ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇമ്രാന് അലി നിരവധി മാനഭംഗ, കൊലപാതക കേസുകളിലെ പ്രതിയാണ്. എന്നാല്‍ അയാള്‍ വളരെ ഭക്തിയോടെ ജീവിതം നയിക്കുന്ന ആളായിരുന്നതിനാല്‍ അയാളിലേക്ക് സംശയം നീണ്ടില്ല.
പിന്നീട് കുട്ടിയുടെ ബന്ധുക്കള്‍ കണ്ടെത്തി എടുത്ത സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് ഡി എന്‍ എ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ലാഹോര്‍ സെന്‍ട്രല്‍ ജയിലിലാണ് പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. കുട്ടിയുടെ പിതാവിനൊപ്പം മജിസ്ട്രേറ്റ് ആദില്‍ സല്‍വാറും ശിക്ഷ നടപ്പാക്കുന്ന സമയം സ്ഥലത്തുണ്ടായിരുന്നു.
https://www.facebook.com/Malayalivartha