റഷ്യയുമായുള്ള ആണവായുധ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുന്നു, വന്‍ തോതില്‍ ആയുധങ്ങള്‍ നിര്‍മിക്കാന്‍ റഷ്യയെ അനുവദിക്കില്ലെന്ന് ട്രംപ്
റഷ്യയുമായുള്ള ആണവായുധ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 1987ലെ ഐ.എന്‍.എഫ് കരാര്‍ റഷ്യ ലംഘിച്ചുവെന്നും ഇതിനാല്‍ പിന്മാറുകയാണെന്ന് ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു
കരാര്‍ പ്രകാരം 500 മുതല്‍ 5,500 കിലോ മീറ്റര്‍ വരെ പ്രഹര ശേഷിയുള്ള മധ്യദൂര മിസൈലുകളുടെ ഉപയോഗം നിരോധിച്ചിരുന്നു. ഇത് റഷ്യ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ട്രംപിന്റെ പിന്മാറ്റം. കരാറില്‍ നിന്ന് പുറത്ത് പോയാലും വന്‍ തോതില്‍ ആയുധങ്ങള്‍ നിര്‍മിക്കാന്‍ റഷ്യയെ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ ഭാഗത്ത് നിന്ന് പലതവണ കരാര്‍ ലംഘനമുണ്ടായിട്ടും എന്തുകൊണ്ടാണ് ഒബാമ ഇതില്‍ നിന്ന് പിന്‍മാറാതിരുന്നതെന്നും ട്രംപ് ചോദിച്ചു.2014ല്‍ റഷ്യ ഐ.എന്‍.എഫ് കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ബരാക് ഒബാമ രംഗത്തെത്തിയിരുന്നു.
എന്നാല്‍, യുറോപ്യന്‍ യൂനിയന്റെ കടുത്ത സമ്മര്‍ദ്ദം മൂലം കരാറില്‍ നിന്ന് പിന്മാറിയിരുന്നില്ല. അതേ സമയം, എകലോകക്രമം സൃഷ്ടിക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് റഷ്യ ആരോപിച്ചു.
"
https://www.facebook.com/Malayalivartha