പാക്കിസ്ഥാൻ ബാങ്കുകളിൽ ഹാക്കർ വിളയാട്ടം ! ; പൗരന്മാരുടെ സ്വകാര്യ വിവരങ്ങളടക്കമുള്ള ബാങ്ക് വിവരങ്ങൾ നഷ്ടപ്പെട്ടു; നിരവധി അക്കൗണ്ടുകളില്‍ നിന്നും പണം നഷ്ടമായി; ഒളിയാക്രമണത്തിന് പിന്നിൽ മലയാളികളടക്കമുള്ള ഹാക്കര്‍മാരുടെ സംഘമെന്ന് ആരോപണം

പാക്കിസ്ഥാനിലെ പ്രമുഖ ബാങ്കുകളിൽ നിന്നും പാക് പൗരന്മാരുടെ സ്വകാര്യ വിവരങ്ങളടക്കമുള്ള ബാങ്ക് വിവരങ്ങൾ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ. ബാങ്കുകളില്‍ തുടർച്ചയായി നടന്ന സൈബർ അക്രമങ്ങളെക്കുറിച്ച് പാകിസ്ഥാൻ മാധ്യമമായ 'ഡോണ്‍' ആണ് റിപ്പോർട്ട് ചെയ്തത്.
അതേസമയം രാജ്യത്തെ എല്ലാ ബാങ്കുകളില്‍ നിന്നും സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നതായി പാക് ഫെഡറല്‍ ഇന്‍വസ്‌റ്റിഗേഷന്‍ ഏജന്‍സിയുടെ ഡയറക്‌ടര്‍ ക്യാപ്‌ടന്‍ മൊഹമ്മദ് ഷുഹൈബും സമ്മതിച്ചിട്ടുണ്ട്. എന്നാൽ അതിര്‍ത്തി കടന്ന് പാകിസ്ഥാന്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മലയാളികള്‍ അടക്കമുള്ള ഹാക്കര്‍മാരുടെ സംഘം നടത്തിയ പ്രതികാരമാണ് ഇതിന് പിന്നിലെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.
രാജ്യത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന ഏററെക്കുറെ ഏല്ലാ ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ ആക്രമണം ബാധിച്ചതായി ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട്. പാകിസ്ഥാന് പുറത്തുള്ള ഹാക്കര്‍മാരുടെ സംഘമാണ് ഇതിന് പിന്നില്‍. നിരവധി അക്കൗണ്ടുകളില്‍ നിന്നും ഹാക്കര്‍മാര്‍ പണം മോഷ്‌ടിക്കുകയും ചെയ്‌തു. രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മൊഹമ്മദ് ഷുഹൈബ് വ്യക്തമാക്കി. എന്നാല്‍ ജനങ്ങളുടെ പണം സൂക്ഷിക്കുന്നവര്‍ എന്ന നിലയില്‍ പണം നഷ്‌ടമായതിന് ബാങ്കുകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ശത്രുരാജ്യത്തില്‍ നിന്നുള്ള ആക്രമണമാണെന്ന് പാകിസ്ഥാന്‍ കുറ്റപ്പെടുത്തുമ്പോഴും എവിടെ നിന്നാണ് ഹാക്കിംഗ് നടന്നതെന്ന് കണ്ടെത്താന്‍ പാക് അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനോടകം തന്നെ നൂറോളം കേസുകളില്‍ അന്വേഷണം നടക്കുകയാണ്. നിരവധി സംഘങ്ങളെ ഇതിനോടകം അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ചില ബാങ്കുകളോട് താത്കാലികമായി ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























