ഇത് റോബോ കാലം ! ; നിർമ്മിത ബുദ്ധി സാങ്കേതികതയിൽ വാർത്താ വായനക്കാരനെ പുറത്തിറക്കി ചൈന

ഒടുവിൽ ടെലിവിഷൻ അവതാരകർക്കും പണി കിട്ടുമെന്നത് ഉറപ്പായി.....എന്താ സംഭവം എന്നല്ലേ...? ചൈനയിലെ ബീജി൦ഗിൽ ഇടവേളയില്ലാതെ വാർത്തകൾ വായിക്കാൻ കഴിവുള്ള മനുഷ്യനിർമ്മിത റോബോട്ടിനെ പുറത്തിറക്കി. ചൈനയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് റോബോട്ടുകളെ വാര്‍ത്താ അവതരണത്തിനായി രംഗത്തിറക്കിയത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ റോബോട്ടുകളെ സിന്‍ഹുവയും ചൈനീസ് സെര്‍ച്ച് എന്‍ജിനായ സോഹുവും ചേര്‍ന്നാണ് വികസിപ്പിച്ചത്. പ്രൊഫഷണല്‍ വാര്‍ത്താ അവതാരകനെ പോലെ കൃത്യതയോടെ വാര്‍ത്ത വായിക്കുന്ന ഈ റോബോട്ടുകള്‍ കാഴ്ചയിലും മനുഷ്യരെപ്പോലുണ്ടാകും.
യഥാര്‍ത്ഥ വാര്‍ത്താ അവതാരകന്‍റെ ശബ്ദവും ഭാവവും അനുകരിച്ചാവും ഈ യന്ത്രമനുഷ്യരുടെ വായന. ഷാ൦ഗ് ഷാവോയെന്ന വാര്‍ത്താ അവതാരകന്‍റെ രൂപത്തിലും ശബ്ദത്തിലുമാണ് റോബോട്ടിനെ സിന്‍ഹുവ രംഗത്തിറക്കിയത്. ഷാ൦ഗിന്‍റെ ചുണ്ടിന്‍റെ ചലനങ്ങള്‍, മുഖഭാവങ്ങള്‍, സംസാര രീതി എന്നിവ മനസ്സിലാക്കിയാണ് റോബോട്ടിനെ നിര്‍മ്മിച്ചിരിക്കുന്നത്.
എന്‍റെ മുന്നിലെത്തുന്ന വാര്‍ത്തകള്‍ വിശ്രമമില്ലാത ഞാന്‍ നിങ്ങള്‍ക്ക് മുന്നിലെത്തിക്കുമെന്ന ആമുഖത്തോടെ ഇംഗ്ലീഷിലാണ് വാര്‍ത്ത തുടങ്ങിയത്. നിലവില്‍ ഇംഗ്ലീഷില്‍ വാര്‍ത്ത വായിക്കുന്ന അവതാരകനാണുള്ളതെന്നും ചൈനീസ് ഭാഷയില്‍ വാര്‍ത്ത വായിക്കുന്ന അവതാരകന്‍റെ പണിപ്പുരയിലാണെന്നും സിന്‍ഹുവ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























