മെൽബണിലെ തിരക്കേറിയ നഗരവീഥിയിൽ കത്തിയാക്രമണം; കാരണമേതും കൂടാതെ യുവാവ് കുത്തി വീഴ്ത്തിയത് നിരവധി പേരെ; ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; പോലീസുകാരുൾപ്പടെയുള്ളവർ ഗുരുതരാവസ്ഥയിൽ

ഓസ്‌ട്രേലിയയിലെ മെൽബണിലുണ്ടായ കത്തിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. തിരക്കേറിയ നഗരവീഥിയിൽ കത്തിയുമായി എത്തിയ യുവാവ് കാരണമേതും കൂടാതെ ആളുകളെ കുത്തുകയായിരുന്നു.
അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ പോലീസുകാർക്കുൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം കറുത്ത വസ്ത്രം ധരിച്ച ഉയരമുള്ള ആളാണ് അക്രമിയെന്ന ദൃക്സാക്ഷികളുടെ മൊഴി പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു. അക്രമിയുടെ കുത്തേറ്റ പോലീസ് ഗാർഡ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്.
എന്നാൽ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനിടെ പൊലീസുമായി ഏറ്റുമുട്ടാൻ ശ്രമിച്ച അക്രമിക്കെതിരെ പൊലീസ് വെടിയുതിർത്തു. ഇയാളെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ മെൽബണിലെ ബൗർക് തെരുവിൽ കാർ നിർത്തി ഇറങ്ങിയ ശേഷം കാറിന് തീവെച്ചുവെന്നും അതിനു ശേഷം ഇയാൾ കത്തികൊണ്ട് നാട്ടുകാരെ ആക്രമിക്കുകയായിരുന്നെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.
https://www.facebook.com/Malayalivartha



























