പ്രസിഡന്റ് പറഞ്ഞത് അനുസരിക്കാതെ നിയമത്തോട് വിശ്വസ്തത പുലർത്തി; അറ്റോർണി ജനറൽ ജെഫ് സെഷന്‍സിനെ പുറത്താക്കി ട്രംപിന്റെ ഏകാധിപത്യം

ഏറെ വിവാദങ്ങൾക്ക് പിന്നാലെ വാഷിങ്ടൺ അറ്റോർണി ജനറൽ ജെഫ് സെഷന്‍സിനെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്താക്കി. അധികാരത്തിലേറിയത് മുതൽ സെഷന്‍സുമായി അത്ര സ്വരച്ചേർച്ചയിലല്ലായിരുന്നു ട്രംപ്.
മുൻപ് ഇലക്ഷനില്‍ റഷ്യക്കാര്‍ ഇടപെട്ടു എന്ന ആരോപണം ഉണ്ടായപ്പോള്‍ അതു അന്വേഷിക്കുന്നതുമായി ബന്ധപെട്ട കാര്യങ്ങളില്‍ നിന്നും സെഷന്‍സ് സ്വയം പിന്മാറിയിരുന്നു. ആ ചുമതല ഡപ്യൂട്ടി അറ്റോര്‍ണി ജനറലിനു നൽകി. ഇതോടെയാണ് എഫ്.ബി.ഐ. മുന്‍ മേധാവി റോബര്‍ട്ട് മുള്ളറെ അന്വേഷണത്തിനു ഡപ്യൂട്ടി അറ്റോര്‍ണി ജനറല്‍ നിയോഗിച്ചത്.
എന്നാൽ റിപ്പബ്ലിക്കന്‍ നേത്രുത്വത്തിലുള്ള ഒട്ടേറെ പേരെ മുള്ളര്‍ ഇതിനകം കുറ്റാരോപിതരാക്കി. ഈ അന്വേഷണത്തിനെതിരായ നിലപാടാണ് പ്രസിഡന്റ് ആദ്യം മുതല്‍ സ്വീകരിച്ചത്. സെഷന്‍സ് സ്വന്തം ചുമതല വഹിച്ചിരുന്നുവെങ്കില്‍ ഈ സ്ഥിതി വരില്ലായിരുന്നു എന്നു പ്രസിഡന്റ് കരുതുന്നു. സെഷന്‍സ് തന്നോട് വിശ്വസ്ഥത പുലര്‍ത്തിയില്ലെന്നും ട്രംപ് കരുതുന്നു. എന്നാല്‍ നിയമത്തോടാണ് തന്റെ വിശ്വസ്തതയെന്ന് സെഷന്‍സ് വ്യക്തമാക്കി. അതേസമയം പുതിയ അറ്റോര്‍ണി ജനറലിനെ സ്ഥിരപെടുത്തില്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























