യുറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഗതാഗത മന്ത്രി ജോ ജോണ്‍സണ്‍ രാജിവെച്ചു

യുറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഗതാഗത മന്ത്രി ജോ ജോണ്‍സണ്‍ രാജിവെച്ചു. യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള തീരുമാനം വലിയ അബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനത്തില്‍ പുന:പരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് സമാനമായ പ്രതിസന്ധിയാണ് ഇപ്പോള്‍ ബ്രിട്ടന്‍ നേരിടുന്നത്. യുറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2016ല്‍ നടന്ന ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണമെന്ന് ജോണ്‍സണ്‍ വാദിച്ചിരുന്നു. സമാന ആവശ്യം ഉയര്‍ത്തി ജോണ്‍സണിന്റെ സഹോദരനും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായിരുന്നു ബോറിസും തന്റെ പദം രാജിവെച്ചിരുന്നു. മന്ത്രിപദം രാജിവെക്കാനുള്ള സഹോദരന്റെ തീരുമാനത്തെ ബോറിസ് പ്രകീര്‍ത്തിച്ചു.
https://www.facebook.com/Malayalivartha



























