കലിഫോര്‍ണിയയിലെ വടക്കന്‍ പ്രദേശങ്ങളിലുണ്ടായ കാട്ടുതീയില്‍ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

കലിഫോര്‍ണിയയിലെ വടക്കന്‍ പ്രദേശങ്ങളില്‍ കഴിഞ്ഞദിവസം ആരംഭിച്ച കാട്ടുതീയില്‍ അഞ്ച് പേര്‍ മരിച്ചു. മൂന്നിടങ്ങളില്‍ നിന്നായി കാട്ടുതീ വ്യാപിച്ചതോടെ ഒന്നരലക്ഷത്തിലധികം ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. ഇതിനകം 20,000ലധികം ഏക്കര്‍ സ്ഥലം തീവിഴുങ്ങി. തീയണയ്ക്കാനുള്ള ശ്രമത്തില്‍ ഏതാനും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ക്കും പ്രദേശവാസികള്‍ക്കും പരിക്കേറ്റു.
മലിബു അടക്കമുള്ള തീരപ്രദേശങ്ങള്‍ക്കും കാട്ടുതീ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. കാറ്റു ശക്തമാകുന്നത് സ്ഥിതിഗതികള്‍ മോശമാക്കുന്നു.
https://www.facebook.com/Malayalivartha



























