എച്ച്.ഐ.വിയുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും സൈനികന്റെ കൊടും ക്രൂരത; ഗേ ഡേറ്റിംഗ് ആപ്പിലൂടെ എഴുപതോളം ആൺകുട്ടികളെ പീഡനത്തിനിരയാക്കിയതായി പരാതി

തായ്‌ലാന്റിൽ എച്ച്.ഐ.വി ബാധിതനായ സൈനികൻ എഴുപതിലേറെ കൗമാരക്കാരായ ആൺകുട്ടികളെ പീഡനത്തിനിരയാക്കിയതായി പരാതി. പരാതിയെത്തുടർന്ന് തായ്‌ലൻഡ് സൈന്യത്തിലെ സെര്‍ജന്റ് മേജറായ ജക്രിത് ഖോംസിനെ പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം 43 കാരനായ ജക്രിത് എച്ച്.ഐ.വി ബാധിതനാണെന്നും, 18 വയസ്സിന് താഴെയുള്ള എഴുപതിലേറേ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. 13നും 18നും പ്രായത്തിലുള്ള ആണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ തിരഞ്ഞെടുത്തത്.
ഇയാളുടെ പേരില്‍ നിരവധി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ട്. ഗേഡേറ്റിംഗ് ആപ്പായ ബ്ലൂഡും വഴി ഇയാള്‍ ആണ്‍കുട്ടികളെ കണ്ടെത്തിയിരുന്നു. കുട്ടികളുമായി ചാറ്റിംഗിലൂടെ ബന്ധം സ്ഥാപിച്ചശേഷം നഗ്നചിത്രങ്ങള്‍ കൈമാറുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുന്നതുമായിരുന്നു ഇയാളുടെ രീതി. നഗ്നചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മിക്ക കുട്ടികളെയും പീഡനത്തിനിരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് ചില ആണ്‍കുട്ടികള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് ഇയാള്‍ അറസ്റ്റിലായത്.
തുടര്‍ന്ന് പ്രതിയുടെ വീട് പരിശോധിച്ച ശേഷമാണ് എച്ച്.ഐ.വി രോഗികള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി എച്ച്.ഐ.വി ബാധിതനാണെന്ന സംശയമുണ്ടായത്. തുടര്‍ന്ന് പ്രതിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കിയതോടെയാണ് റിസള്‍ട്ട് പോസിറ്റീവാണെന്ന് വ്യക്തമായി.
നിലവില്‍ ആറ് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ലൈംഗികബന്ധം, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍, ബ്ലാക്ക്‌മെയില്‍ ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. തായ്‌ലന്‍ഡ് നിയമപ്രകാരം വര്‍ഷങ്ങളോളം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അതേസമയം, സംഭവത്തില്‍ ഇനിയും വിശദമായ അന്വേഷണം നടത്തുമെന്നും, ഇരകളായ കൂടുതല്‍പേരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























