നഖം മിനുക്കൽ പരിപാടിക്കിടെ നെയില്‍ പോളീഷ് റിമൂവര്‍ ഉപയോഗിച്ച പെണ്‍കുട്ടിക്ക് സംഭവിച്ചത് ഞെട്ടിക്കുന്നത്.... ജീവൻ രക്ഷിക്കാനായത് തലനാരിഴക്ക്

നെയില്‍ പൊളീഷ് റിമൂവറില്‍ ഉപയോഗിച്ചിരുന്ന അസറ്റോണ്‍ എന്ന രാസ പദാര്‍ത്ഥമാണ് തീപിടിക്കാന്‍ ഇടയാക്കിയതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. നിരവധി നെയില്‍ പൊളീഷിലെ പ്രധാന ഘടകമാണ് അസെറ്റോണ്‍. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന സമയത്ത് അതില്‍ ഉപയോഗിച്ചിരിക്കുന്ന രാസപദാര്‍ത്ഥങ്ങളെക്കുറിച്ച് അറിവുണ്ടാകുന്നത് ഉചിതമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
നഖത്തിന് മോടികൂട്ടാന്‍ ശ്രമിച്ച് മുട്ടന്‍ പണികിട്ടിയത് പത്തൊമ്ബതുകാരിയായ യുവതിക്ക്. നെയില്‍ പോളീഷ് തുടച്ചുമാറ്റാന്‍ ഉപയോഗിച്ച റിമൂവറിന് തീപിടിച്ചാണ് അപകടമുണ്ടായത്. മായ എഡ്വാര്‍ഡ്‌സ് എന്ന യുവതിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ലണ്ടനിലാണ് സംഭവം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ മായയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയില്‍ പൊളീഷ് റിമൂവര്‍ ഉപയോഗിക്കുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന തിരിയില്‍ നിന്നാണ് തീ പടര്‍ന്നത്.
ധൃതിയില്‍ റിമൂവര്‍ തട്ടിമാറ്റാനുള്ള ശ്രമത്തില്‍ മുറിയിലും തീപടരുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അമ്മ ഓടിയെത്തുകയും, അവരുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവാകുകയുമായിരുന്നു.
https://www.facebook.com/Malayalivartha



























