യെമനിലെ സാധാരണക്കാരുടെ മരണത്തിന് പിന്നിൽ സൗദി; രൂക്ഷ വിമർശനങ്ങൾക്ക് പിന്നാലെ സൗദി സഘ്യത്തിലെ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം വിതരണം അവസാനിപ്പിക്കാനൊരുങ്ങി യു.എസ്

യെമനിൽ സാധാരണക്കാരുടെ മരണങ്ങളുടെ പേരില്‍ സൗദിയ്‌ക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ യുദ്ധത്തിനായി സൗദി സഘ്യത്തിലെ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം വിതരണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ യു.എസ് തീരുമാനാമെടുത്തതായി റിപ്പോർട്ടുകൾ.
‘അടുത്തിടെ, യെമനില്‍ സൗദി ഭരണകൂടവും സഖ്യവും സ്വതന്ത്രമായി ഇന്ധനം നിറയ്ക്കാനുള്ള ക്ഷമത നേടിയിരുന്നു. ഇതിന്റെ ഫലമായി യു.എസുമായി ആലോചിച്ച് ഇന്ധന വിതരണം നിര്‍ത്തിവെക്കാന്‍ സഖ്യകക്ഷി ആവശ്യപ്പെട്ടിരുന്നു. ‘ സൗദി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
യുദ്ധവിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനായി സൗദി അറേബ്യയ്ക്ക് ആറ് എയര്‍ബസ് 330 എം.ആര്‍.ടി.ടികള്‍ ഉള്‍പ്പെടെ 23 വിമാനങ്ങളുടെ സന്നാഹമുണ്ട്. ഇതിനു പുറമേ ആറ് എയര്‍ബസ് വിമാനങ്ങള്‍ യു.എ.ഇക്കുമുണ്ട്. അതേസമയം യെമനില്‍ നാലുവര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള യുഎന്‍ നേതൃത്വത്തിലുള്ള ശ്രമത്തിന്റെ ഭാഗമായി യുഎസും ബ്രിട്ടനും കഴിഞ്ഞമാസം വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























