അമേരിക്കയിലെ കലിഫോര്‍ണിയ സംസ്ഥാനത്തെ വിഴുങ്ങിയ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 25 ആയി, 35 പേരെ കാണാതായതായി സ്ഥിരീകരണം

അമേരിക്കയിലെ കലിഫോര്‍ണിയ സംസ്ഥാനത്തെ വിഴുങ്ങിയ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 25 ആയി. 35 പേരെ കാണാതായതായി സ്ഥിരീകരിച്ചു. 2,50,000 പേര്‍ കിടപ്പാടം ഉപേക്ഷിച്ചു ജീവന്‍ രക്ഷപ്പെടുത്തി. ആയിരക്കണക്കിനു ഭവനങ്ങളും വാഹനങ്ങളും നശിച്ചു. നിരവധി പട്ടണങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചു. സംസ്ഥാനത്തിന്റെ വടക്ക് കാന്പ് ഫയര്‍ എന്നു പേരിട്ടിരിക്കുന്ന കാട്ടുതീയാണു പടരുന്നത്. വൂള്‍സ്ലി ഫയര്‍, ഹില്‍ ഫയര്‍ എന്നീ കാട്ടുതീകള്‍ തെക്കന്‍ മേഖലയെയും വിഴുങ്ങുന്നു. ഇവയെ ഉടന്‍ നിയന്ത്രണവിധേയമാക്കാമെന്ന പ്രതീക്ഷ അഗ്‌നിശമന സേനാംഗങ്ങള്‍ക്കില്ല. ശക്തമായ കാറ്റും വരണ്ട ഭൂപ്രകൃതിയും തീ അതിവേഗം പടരാന്‍ സഹായിക്കുന്നു.
പ്രമുഖ വടക്കന്‍ നഗരമായ പാരഡൈസ് എല്ലാ അര്‍ഥത്തിലും നരകതുല്യമായി. തെക്കന്‍ മേഖലയില്‍ തീ വിഴുങ്ങിയ നഗരങ്ങളില്‍, നിരവധി ഹോളിവുഡ് താരങ്ങള്‍ക്കു വീടുകളുള്ള മാലിബൂവും ഉള്‍പ്പെടുന്നു. ഗായിക ലേഡി ഗാഗ, ഓസ്‌കര്‍ ജേതാവായ സംവിധായകന്‍ ഗില്ലെര്‍മോ ഡെല്‍ തോറോ, കിം കര്‍ദാഷിയാന്‍ തുടങ്ങിയവര്‍ മാലിബൂവിലെ വസതികള്‍ ഒഴിഞ്ഞുപോയതായി അറിയിച്ചു. ഹാലി ബെറി, ലിയണാര്‍ഡോ ഡി കാപ്രിയോ, ജാക്ക് നിക്കോള്‍സണ്‍, ചാള്‍സ് തെറോണ്‍, ബ്രാഡ് പിറ്റ് തുടങ്ങിയ താരങ്ങള്‍ക്കും മാലിബൂവില്‍ വീടുണ്ട്.
ഹെലികോപ്റ്ററുകളും വാട്ടര്‍ടാങ്കുകളുമായി 2,200 അഗ്‌നിശമനസേനാംഗങ്ങള്‍ തീകെടുത്താന്‍ പോരാടുന്നു. അടുത്തയാഴ്ച വരെ അപകടകരമായ സാഹചര്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചത്. സാക്രമെന്റോയില്‍ വ്യാഴാഴ്ച ആരംഭിച്ച ഈ കാട്ടുതീ 70,000 ഏക്കര്‍ വിഴുങ്ങിക്കഴിഞ്ഞു. വീടുകളും ബിസിനസ് സ്ഥാപനങ്ങളും അടക്കം 6,700 കെട്ടിടങ്ങള്‍ നശിച്ചു.
"
https://www.facebook.com/Malayalivartha



























