ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള രോഗം ബാധിച്ച് ഇരുന്നൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള രോഗം ബാധിച്ച് ഇരുന്നൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വടക്കന്‍ പ്രവിശ്യയായ കിവുവിലെ ബേനിയിലാണ് ഏറ്റവും കൂടുതല്‍ മരണമുണ്ടായിരിക്കുന്നത്. 25,000 പേര്‍ നിരീക്ഷണത്തിലാണ്. എബോളയെ നേരിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
2014-15 കാലത്ത് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള പടര്‍ന്നുപിടിച്ചപ്പോള്‍ ഏകദേശം 11,000 പേരാണ് മരിച്ചത്. അന്ന് ഗ്വിനിയ, സിയേറ ലിയോണ്‍, ലൈബീരിയ എന്നിവിടങ്ങളിലും എബോള പടര്‍ന്ന് പിടിച്ചിരുന്നു.
എബോള ഒരു വൈറസ് രോഗമാണ്. എബോള വൈറസ് ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ രണ്ടു ദിവസം മുതല്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ തുടങ്ങും. പനി, തൊണ്ടവേദന. തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
"
https://www.facebook.com/Malayalivartha



























