ടാര്‍ഗെറ്റ് പൂര്‍ത്തിയാക്കാത്ത ജീവനക്കാരെ ക്രൂരമാനസിക പീഡനത്തിന് വിധേയരാക്കിയ മാനേജര്‍മാര്‍ക്ക്, വീഡിയോ വൈറലായതോടെ ജയില്‍ ശിക്ഷ

ചൈനയിലെ സുന്‍യിയിലെ കമ്പനിയില്‍ ടാര്‍ഗെറ്റ് പൂര്‍ത്തിയാക്കാതിരുന്നതിന് ജീവനക്കാരെ ക്രൂരമായി ശിക്ഷിച്ച മൂന്ന് മാനേജര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരു ജീവനക്കാരന്‍, താനും തന്റെ സഹപ്രവര്‍ത്തകരും നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
മാനേജര്‍മാര്‍ രണ്ടു ജീവനക്കാരെ മറ്റുള്ളവര്‍ക്കു മുമ്പില്‍ വച്ച് ബെല്‍റ്റ് കൊണ്ട് തല്ലുകയും ചെയ്തിരുന്നു. മാത്രമല്ല ഇവരെ കൊണ്ട് ഗ്ലാസില്‍ നിറച്ച ഒരു പാനീയവും കുടിപ്പിക്കുന്നുണ്ട്. മൂക്ക് അടച്ചുപിടിച്ചുകൊണ്ട് അവര്‍ കുടിക്കുന്ന ഇത് മൂത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവം സോഷ്യല്‍മീഡിയയില്‍ അതിവേഗം കത്തിപ്പടര്‍ന്നതിനെ തുടര്‍ന്ന് പോലീസ് മാനേജര്‍മാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജീവനക്കാരെ ഏല്‍പ്പിച്ചിരിക്കുന്ന ടാര്‍ഗെറ്റ് ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചില്ലെങ്കില്‍ ടീം ലീഡറെകൊണ്ട് പാറ്റായെ തീറ്റിക്കുമെന്ന് ജീവനക്കാര്‍ പറയുന്നു. മാത്രമല്ല ഇവരുടെ തല മൊട്ടയടിക്കുന്നതുള്‍പ്പടെയുള്ള ക്രൂര കൃത്യങ്ങള്‍ മാനേജര്‍മാര്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സംഭവം പുറത്തായതിനെ തുടര്‍ന്ന് ഞെട്ടിയ ആളുകള്‍ എന്തുകൊണ്ടാണ് ഇവര്‍ ഈ സ്ഥാപനത്തില്‍ തന്നെ തുടരുന്നതെന്നും ഈ ജോലി ഉപേക്ഷിച്ചുകൂടായിരുന്നോ എന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്. അറസ്റ്റിലായ ഈ മാനേജര്‍മാരില്‍ ഒരാളെ ഏഴ് ദിവസത്തേക്കും മറ്റ് രണ്ടു പേരെ 10 ദിവസത്തേക്കും ജയിലില്‍ അടച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























