അതിര്‍ത്തി മറികടക്കാനായി കൂട്ടത്തോടെ കമ്പിവേലി കയറാന്‍ ശ്രമിച്ച കുടിയേറ്റക്കാര്‍ക്ക് നേരെ യു.എസ് പോലീസിന്റെ കണ്ണീര്‍ വാതകം പ്രയോഗം.... യു.എസ് മെക്‌സികോ അതിര്‍ത്തിയില്‍ ഏറ്റവും തിരക്കേറിയ ഭാഗം അടച്ചു

യു.എസ് മെക്‌സികോ അതിര്‍ത്തിയില്‍ ഏറ്റവും തിരക്കേറിയ ഭാഗം അടച്ചു. അതിര്‍ത്തി മറികടക്കാനായി കൂട്ടത്തോടെ കമ്പിവേലി കയറാന്‍ ശ്രമിച്ച കുടിയേറ്റക്കാര്‍ക്ക് നേരെ യു.എസ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.നിരവധി പേര്‍ കാറിലും മറ്റുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നുണ്ട്. പലരും കമ്പി വേലി മറികടക്കാനും ശ്രമിക്കുന്നു.
പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ചുമച്ച് അവശരാകുകയും ചെയ്തു. യു.എസ് മണ്ണിലേക്കെത്താന്‍ നിരവധി പേര്‍ ഞായറാഴ്ച അതിര്‍ത്തി കടന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പലരും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലുകളും കുപ്പികളും എറിയാന്‍ തുടങ്ങി. ഇതോടെ കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു.
കൂടാതെ സാന്‍ഡിയാഗോയിലെ സാന്‍ സിദ്രോയിലേക്ക് നിയമപരമായി യാത്ര ചെയ്യുന്ന വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും ഉള്‍പ്പെടെ തടഞ്ഞു. ദിവസം ഒരു ലക്ഷം പേര്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണിതെന്നാണ് യു.എസ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നത്. നിരവധി കുടിയേറ്റക്കാര്‍ അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനാല്‍ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നിയമപരമായ പ്രവേശനം തടഞ്ഞതെന്ന് ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്‌റ്റെന്‍ നെല്‍സണ്‍ പറഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷം നിയമപരമായ പ്രവേശനം അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി
"
https://www.facebook.com/Malayalivartha



























