നീതിക്കു വേണ്ടി ദാഹിക്കുന്ന ഇന്ത്യക്കാര്‍ക്കൊപ്പമാണ് അമേരിക്ക; ഭീകരവാദത്തിനെതിരായ ഇന്ത്യൻ പോരാട്ടങ്ങൾക്ക് പിന്തുണ അറിയിച്ച് ഡൊണാള്‍ഡ് ട്രംപ്

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുംബൈ ഭീകരാക്രമണത്തിന്റെ പത്താംവാര്‍ഷികത്തില്‍ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം
നീതിക്കു വേണ്ടി ദാഹിക്കുന്ന ഇന്ത്യക്കാര്‍ക്കൊപ്പമാണ് യു എസ്. ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 നിഷ്‌കളങ്കര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഭീകരവാദത്തെ വിജയിക്കാനോ വിജയത്തിലേക്ക് അടുക്കാനോ ഒരിക്കലും നാം അനുവദിക്കുകയില്ല.- ട്രംപ് ട്വീറ്ററില്‍ കുറിച്ചു.
അമേരിക്കയുടെ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്ത ശേഷം ഡൊണാള്‍ഡ് ട്രംപ് ഏറ്റവുമധികം ശ്രദ്ധ ചെലുത്തുന്നത് ഭീകരാക്രമണങ്ങളെ ഒഴിവാക്കാന്‍ ആണ്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ യുഎസ് പ്രസിഡന്‍റിന്‍റെ നിലപാട് ശ്രദ്ധേയമാണ്. ഭീകരരെ തുരത്താന്‍ ഒന്നും ചെയ്യുന്നില്ലെന്ന് കാട്ടി പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം അടക്കം നിര്‍ത്തലാക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
2008 നവംബര്‍ 26നാണ് ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈയുടെ വിവിധയിടങ്ങളില്‍ ഭീകരാക്രമണങ്ങളുണ്ടായത്. പാക് ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയായിരുന്നു ആക്രമണത്തിനു പിന്നില്‍. കടല്‍മാര്‍ഗം നഗരത്തിലെത്തിയ പത്ത് ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരില്‍ ജീവനോടെ പിടികൂടാനായത് അജ്മല്‍ കസബിനെ മാത്രമായിരുന്നു. ഇയാളെ നവംബര്‍ 2012 നവംബര്‍ 21ന് തൂക്കിലേറ്റി.
https://www.facebook.com/Malayalivartha



























