അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും സുരക്ഷിതമായ രാജ്യം;അപൂർവ നേട്ടം കരസ്ഥമാക്കി ഖത്തർ;തീവ്രവാദികള്‍ക്ക് വളം വെച്ചുകൊടുക്കുന്നവരെന്ന ലേബലും ഉപരോധവും നിലനിൽക്കെ

തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് അറബ് ലോകം ഉപരോധമേര്‍പ്പെടുത്തിയ ഖത്തറിനെ തേടിയെത്തിയത്തിയിരിക്കുന്നത് അപൂര്‍വ നേട്ടം.അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന നേട്ടമാണ് ഖത്തര്‍ സ്വന്തമാക്കിയിരിക്കുന്നത്.ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഭരണാധികാരികള്‍ ചെയ്ത പ്രവൃത്തികളും മറ്റുമാണ് ആഗോള സമാധാന സൂചികയില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷം ഖത്തര്‍ മുന്നില്‍ നില്‍ക്കുന്നത്.
ഇതിനുപുറമെ സന്ദര്‍ശകരോടും അന്യദേശ തൊഴിലാളികളോടും മികച്ച രീതിയില്‍ ഇടപെടാറുള്ള ഖത്തര്‍ ലോകത്ത്സുരക്ഷയില്‍ മുപ്പതാം സ്ഥാനത്താണ്. നിരവധി പ്രതികൂല വിഷയങ്ങള്‍ക്കിടിയിലും ഈ അവസ്ഥ നിലനിര്‍ത്താന്‍ കഴിയുന്നത് അഭിമാനാര്‍ഹമാണെന്ന് ഖത്തര്‍ പൊതു സുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറല്‍ സാദ് ബിന്‍ ജാസിം അല്‍ ഖുലൈഫി പറഞ്ഞു. കുറ്റകൃത്യങ്ങളുടെ നിരക്ക് പരമാവധി കുറച്ചുകൊണ്ടു വരാന്‍ ആഭ്യന്തര മന്ത്രാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
ഉപരോധമേല്‍പ്പിച്ച വൻ വെല്ലുവിളികള്‍ക്കിടയിലും രാജ്യത്തെ ജനതയ്ക്ക് സമാധാനവും ശാന്തിയും ഉറപ്പു വരുത്താന്‍ ഭരണകൂടത്തിന് കഴിയുന്നുണ്ട്. ലോകകപ്പ് ഫുട്‌ബോളിനായി രാജ്യമൊരുങ്ങുന്ന സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിത്തന്നെ മുന്നോട്ടു പോകും. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ സമവായത്തോടെയുള്ള ചര്‍ച്ചകളാണ് ആവശ്യമെന്ന് ജാസിം അല്‍ ഖുലൈഫി പറഞ്ഞു.
അതേസമയം, ലോകകപ്പ് വേദി നിര്‍മ്മാണത്തില്‍ നിരവധിയാളുകള്‍ കൊല്ലപ്പെടുന്നുവെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഖത്തര്‍ ഏറ്റവും മികച്ച രീതിയില്‍ തന്നെ ലോകകപ്പ് നടത്തുമെന്ന് ഉറപ്പാണെന്നും ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























