ഗൾഫ് രാജ്യങ്ങളിൽ ഉള്ള മലയാളികൾ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

മലയാളികളായ പ്രവാസികളുടെ ശീലങ്ങളിൽ ഒന്നാണ് ഫേസ്ബുക് പോലുള്ള മാധ്യമങ്ങളിലൂടെ നാട്ടിലുള്ളവരുമായി സംസാരിക്കുമ്പോൾ ഫോട്ടോ ഷെയർ ചെയ്യുന്നതും കുടുംബാംഗങ്ങളുടെ ഫോട്ടോകൾ നിങ്ങളുടെ ടൈം ലൈനിൽ ഇടുന്നതും . ഇത് ഭാവിയിൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
സമൂഹമാധ്യമങ്ങളിൽ കുടുംബാംഗങ്ങളുടെ ഫോട്ടോയോ വിഡിയോ ചിത്രങ്ങളോ പോസ്റ്റ് ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. . നിങ്ങൾ കുടുംബാംഗങ്ങളുമായോ കൂട്ടുകാരുമായോ പങ്ക് വെക്കുന്ന ചിത്രങ്ങൾ ഹാക്കർമാർ എടുക്കുകയും ബ്ലാക്ക് മെയിൽ ചെയ്യാനും സാധ്യതയുണ്ട്. ക്രിമിനലുകൾ ചിത്രങ്ങൾ ദുരുപയോഗം ചെയ്യാനല്ല സാധ്യതകളും തള്ളിക്കളയാനാവില്ല . വിദേശരാജ്യങ്ങളിലുള്ള ചിലർ ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നവരുടെ എണ്ണം വർധിപ്പിക്കാനാണു ചിലയാളുകൾ പല കാര്യങ്ങളും ചെയ്യുന്നത്. ഇത് പിന്നീട് വിനയാകുമെന്നു ആരും ഓർക്കാറില്ല .
ചിത്രങ്ങൾക്കു പുറമെ സ്വകാര്യ സന്ദേശങ്ങളും ദുരുപയോഗം ചെയ്തു ഭീഷണിയിലൂടെ പണം തട്ടാൻ ശ്രമിക്കുന്നവർ ഉണ്ട്. യു എ ഇ ഗൾഫ് രാജ്യങ്ങളിലാണ് ഇത്തരം കുറ്റകൃത്യങ്ങൾ കൂടുതലായി കാണപ്പെടുന്നത്. . അതുകൊണ്ട് സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അബുദാബി പൊലീസ് ക്രിമിനൽ വിഭാഗം ഡയറക്ടർ കേണൽ ഒമ്രാൻ അഹമ്മദ് അൽ മസ്റൂയി പറഞ്ഞു.
സംശയകരമായ ലിങ്കുകളിലേക്കു പോകരുത്. ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ പൊലീസിനെ വിവരം അറിയിക്കണമെന്നും വ്യക്തമാക്കി. നഷ്ടപ്പെട്ട സമൂഹമാധ്യമ അക്കൗണ്ട് വീണ്ടെടുക്കാൻ പൊലീസിനെയോ സോഷ്യൽമീഡിയ കമ്പനികളെയോ ബന്ധപ്പെടുന്നതാണ് നല്ലതെന്നും പൊലീസ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു
വളരെ വ്യക്തിപരമായ ചിത്രങ്ങളോ ദൃശ്യങ്ങളോ സ്വന്തം അക്കൗണ്ടുകളിൽ സൂക്ഷിക്കരുത്. ഹാർഡ് ഡ്രൈവുകളിലോ മറ്റു ഡിവൈസുകളിലോ ആക്കി സൂക്ഷിക്കുന്നതാണ് നല്ലത്. ഇത്തരം കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇ–ക്രൈമുമായി ബന്ധപ്പെട്ട് അബുദാബി പൊലീസ് ‘ബി കെയർഫുൾ’ എന്ന പേരിൽ ഒരു ബോധവൽക്കരണ ക്യാംപെയിൻ നടത്തുന്നുണ്ട്.
കുടുംബ ഫോട്ടോയും വിഡിയോകളും ഹാക്കർമാർ എഡിറ്റ് ചെയ്ത് ബ്ലാക്ക് മെയിൽ ചെയ്യുന്നത് പതിവായതിനാലാണ് ഈ മുൻകരുതൽ
ഫേസ്ബുക് മാത്രമല്ല വാട്ട്സ് ആപ്പും ഹാക്കർമാർ ഹൈജാക്ക് ചെയ്യുന്നുണ്ട്. വാട്സ്ആപ്പിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടുള്ള ഒരു കോഡ് വെരിഫിക്കേഷൻ നമ്പർ അയച്ചു നൽകിയാണ് മിക്ക അകൗണ്ടുകളും ഹൈജാക്ക് ചെയ്തിട്ടുള്ളത് . ഈ മെസ്സേജിൽ ക്ലിക്ക് ചെയ്ത് ഫോൺ നമ്പറും ആറക്കമുള്ള കോഡും രേഖപ്പെടുത്താൻ ആവശ്യപ്പെടും. ഇത് ചെയ്തു കഴിയുമ്പോൾ വെരിഫിക്കേഷൻ പൂർത്തിയാക്കാനായി മറ്റൊരു ലിങ്ക് അയക്കും. ഈ ലിങ്ക് നിങ്ങൾ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്തു കഴിഞ്ഞിരിക്കും. പിന്നെ വാട്ട്സാപ്പിൽ നിങ്ങൾ അയക്കുന്ന മെസ്സേജുകളും ചിത്രങ്ങളും ഹാക്കർമാർക്ക് ലഭിക്കും.
കഴിവതും വ്യക്തിപരമായ വിവരങ്ങളും ഫോട്ടോകളും മാധ്യമങ്ങളിലൂടെ പങ്കു വെക്കാതിരിക്കുന്നതാണ് നല്ലത്
https://www.facebook.com/Malayalivartha



























