പണത്തെ ചൊല്ലിയുള്ള തർക്കം ഡ്രൈവിങിനിടെ... വാഹനം തലകീഴായി മറിഞ്ഞപ്പോൾ ഭാര്യയും ഭർത്താവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പണത്തെ ചൊല്ലിയുള്ള തർക്കം ഡ്രൈവിങിനിടെ. വാഹനം തലകീഴായി മറിഞ്ഞപ്പോൾ ഭാര്യയും ഭർത്താവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ചൈനയിലാണ് സംഭവം. യുവതിക്ക് കാര്യമായ പരിക്കുകള്‍ ഇല്ല. ഭര്‍ത്താവിന് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കാറിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തിന് ദൃക്‌സാക്ഷികളായിരുന്നു.
ഭാര്യാപിതാവ് നല്‍കിയ പണത്തെ ചൊല്ലി ഭാര്യയോട് കലഹിക്കുകയായിരുന്ന തിനിടെയായിരുന്നു അപകടം. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് റോഡിലെ വളവില്‍ ഇടിച്ച് രണ്ട് വട്ടം മറിയുകയായിരുന്നു. വാഹനത്തില്‍ നിന്ന് യുവതി പറന്നു പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്.
എന്നാല്‍ അപകടം നടക്കുമ്ബോള്‍ സ്ത്രീ മുന്‍സീറ്റില്‍ സുരക്ഷാബെല്‍റ്റ് ധരിക്കാതെ ഇരുന്നിരുന്നെന്ന് പോലീസ് സംശയിക്കുന്നു.
മദ്യലഹരിയില്‍ വാഹനത്തില്‍ ഭാര്യയുമായി വഴക്കിട്ടു, ശേഷം വാഹനം അമിത വേഗതയില്‍ പാഞ്ഞു. നിയന്ത്രണം വിട്ട് അപകടമുണ്ടായി. വണ്ടി തലകീഴായി മറിഞ്ഞു. എന്നിട്ടും അത്ഭുതകരമായി ഭാര്യയും ഭര്‍ത്താവും രക്ഷപ്പെട്ടു. അമിത വേഗതയില്‍ വന്ന വാഹനത്തില്‍ നിന്ന് പുറത്തേക്ക് വീണ യുവതി അന്തരീക്ഷത്തില്‍ ഉയര്‍ന്നു പൊങ്ങിയ ശേഷം തെറിച്ചു വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha



























