തീവ്രവാദവും സംസാരവും ഒരുമിച്ച് പോകില്ല ! ; സാർക്ക് ഉച്ചകോടിയിലേയ്ക്കുള്ള പാക്കിസ്ഥാന്റെ ക്ഷണം നിരസിച്ച് ഇന്ത്യ

ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ പാകിസ്താനുമായി ഉഭയകക്ഷി ചർച്ചകൾക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സാർക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക്കിസ്ഥാന്‍ ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് സുഷമ സ്വരാജ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
അതേസമയം കർതാർപുർ ഇടനാഴി വികസിക്കുന്നതോടെ മേഖലയിൽ സമാധാനം പുലരുന്നത് ഇന്ത്യ സ്വാഗതം ചെയ്യുന്നു. എന്നാൽ പാകിസ്താനുമായുള്ള ഉഭയകക്ഷി ചർച്ചക്കില്ല. കർതാർപുർ ഇടനാഴിക്ക് പച്ചക്കൊടിയെന്നത് ഉഭയകക്ഷി ചർച്ച നടക്കുമെന്നതിന്റെ സൂചനയല്ല. കർതാർപുർ ചർച്ചക്ക് വിഷയമാകുന്നേയില്ലെന്നും സുഷമ സ്വരാജ് അറിയിച്ചു.
”ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന്‍ അവസാനിപ്പിക്കുന്നത് വരെ പാക്കിസ്ഥാന്റെ ക്ഷണത്തോട് പോസിറ്റീവായി പ്രതികരിക്കാനാകില്ല. ചര്‍ച്ച ഉണ്ടാകില്ല, അതുകൊണ്ട് തന്നെ സാര്‍ക്കില്‍ ഇന്ത്യ പങ്കെടുക്കില്ല” ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യയുടെ ആവശ്യപ്രകാരമാണ് ഇടനാഴി അനുവദിച്ചത്. ഇതോടെ കര്‍താര്‍പൂരിലെ ഗുരുദ്വാരയിലേക്ക് ഇന്ത്യന്‍ സിഖ് തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ സന്ദര്‍ശനം നടത്താനാവും. കുറേ വര്‍ഷങ്ങളായി ഈ ആവശ്യമുന്നയിക്കുന്നുവെന്നും ഇപ്പോഴാണ് പാകിസ്താന്‍ അനുകൂലമായി പ്രതികരിച്ചത്.
”വര്‍ഷങ്ങളായി ഈ പാതയ്ക്കായി ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ മാത്രമാണ് അവര്‍ സമ്മതിച്ചത്. ഇതുകൊണ്ട് മാത്രം ചര്‍ച്ച നടക്കില്ല. തീവ്രവാദവും സംസാരവും ഒരുമിച്ച് പോകില്ല” സുഷമ പറഞ്ഞു.
2016 ല്‍ പാകിസ്താനില്‍ നടക്കേണ്ടിയിരുന്ന 19-ാമത് സാര്‍ക്ക് ഉച്ചകോടി ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഉച്ചകോടി നടക്കാതെ പോവുകയായിരുന്നു. രണ്ടു വര്‍ഷം കൂടുമ്പോഴാണ് സാര്‍ക്ക് ഉച്ചകോടി നടക്കുന്നത്. അംഗരാജ്യങ്ങളില്‍ അക്ഷരമാലാ ക്രമത്തിലാണ് യോഗം നടക്കുന്നത്. ശ്രീലങ്ക, മാലിദ്വീപ്, നേപ്പാള്‍ എന്നിവയാണ് മറ്റ് അംഗരാജ്യങ്ങള്‍.
https://www.facebook.com/Malayalivartha



























