റഷ്യന്‍ യുക്രൈന്‍ സൈനികര്‍ തമ്മില്‍ സംഘര്‍ഷം... യുക്രൈനില്‍ ആദ്യമായി പട്ടാള നിയമം നടപ്പാക്കി

റഷ്യയുടെ ഇടപെടല്‍ തടയുന്നതിനായി യുക്രൈനിലെ 10 നഗരങ്ങളില്‍ ആദ്യമായി പട്ടാളനിയമം നടപ്പാക്കി. 30 ദിവസത്തെ നാവികനിയമം നടപ്പാക്കാനുള്ള ഉത്തരവിലാണ് പ്രസിഡന്റ് പെട്രോ പൊരെഷ്‌കോ ഒപ്പുവെച്ചത്. റഷ്യന്‍ സൈനികകേന്ദ്രങ്ങളോടു ചേര്‍ന്നുള്ള മേഖലകളിലാണ് നിയമം നടപ്പാക്കുന്നത്. കെര്‍ഷ് കടലിടുക്കില്‍ റഷ്യന്‍ യുക്രെയ്ന്‍ സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനു പിന്നാലെ പട്ടാളനിയമത്തിന് തിങ്കളാഴ്ച പാര്‍ലമന്റെ് അനുമതി നല്‍കിയിരുന്നു.
നീക്കത്തെ റഷ്യ എതിര്‍ത്തു. 2014ല്‍ റഷ്യയുടെ ഭാഗമായ ക്രീമിയയുടെ നാവികപരിധിയില്‍നിന്ന് നാവികാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് 24 നാവികരുള്‍പ്പെടെ മൂന്ന് യുക്രെയ്ന്‍ കപ്പലുകളും റഷ്യ പിടിച്ചെടുത്തിരുന്നു.
ക്രീമിയക്കടുത്ത് എസ്400 ഭൂതലവ്യോമ മിസൈലുകള്‍ വിന്യസിക്കുമെന്ന് ബുധനാഴ്ച റഷ്യന്‍ സൈനിക വക്താവ് അറിയിക്കുകയും ചെയ്തു.ഇതെകുറിച്ച് യുക്രെയ്ന്‍ പ്രതികരിച്ചിട്ടില്ല. ക്രീമിയയില്‍ നിലവില്‍ ഇത്തരത്തില്‍ മൂന്ന് മിസൈല്‍ പ്രതിരോധസംവിധാനങ്ങളുണ്ട്.
"
https://www.facebook.com/Malayalivartha



























