അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനനഗരമായ കാബൂളിലെ സുരക്ഷാ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഫ്ഗാന്‍ സുരക്ഷാ സേനയുടെ ഒന്നിലേറെ ഓഫീസുകള്‍ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. അഫ്ഗാന്‍ ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് വിവരം പുറത്ത് വിട്ടത്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് അഫ്ഗാന്‍ പോലീസും സുരക്ഷാ സേനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താലിബാനുമായി സമാധാന ചര്‍ച്ചകള്‍ക്ക് 12 അംഗ ടീമിനെ നിയോഗിക്കാന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ്ഗാനി തീരുമാനിച്ചതിനു പിന്നാലെയാണ് സ്‌ഫോടനം ഉണ്ടായത്.
https://www.facebook.com/Malayalivartha



























