സ്‌റ്റോക്‌ഹോം അര്‍ലാന്‍ഡ എയര്‍പോര്‍ട്ടില്‍ എയര്‍ഇന്ത്യ വിമാനം കെട്ടിടത്തിലിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍

സ്‌റ്റോക്‌ഹോം അര്‍ലാന്‍ഡ എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യ വിമാനം കെട്ടിടത്തിലിടിച്ചു. 179 യാത്രക്കാരുമായി പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ ചിറക് എയര്‍പോര്‍ട്ടിലെ അഞ്ചാം ടെര്‍മിനലില്‍ തട്ടുകയായിരുന്നു.
യാത്രക്കാരെല്ലാം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അതേ സമയം, അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ട് 5.45നാണ് ഡല്‍ഹിയില്‍ നിന്നുള്ള വിമാനം സ്‌റ്റോക്‌ഹോം എയര്‍പോര്‍ട്ടിലെത്തിയത്. അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള ടെര്‍മിനലില്‍ പ്രവേശിക്കുന്നതിന് തൊട്ട് മുമ്പാണ് കെട്ടിടത്തിലിടിച്ചത്.
"
https://www.facebook.com/Malayalivartha



























