വിവാഹ ശേഷം ന്യൂസിലന്‍ഡില്‍ ഭര്‍ത്താവിനൊപ്പം എത്തിയ അഞ്ച് മാസം ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതിയെ കടല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് മാസം ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതിയെ ന്യൂസിലന്‍ഡില്‍ കടല്‍ത്തീരത്തു മരിച്ചനിലയില്‍ കണ്ടെത്തി. താനെ സ്വദേശി സോനം ഷെലാറിനെ (26) യാണ് നോര്‍ത്ത് ഐലന്‍ഡിനെ വൈറ്റ് റോക്ക് ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹശേഷം ഈ വര്‍ഷം ജൂലൈയിലാണ് സോനം ഭര്‍ത്താവിനൊപ്പം ന്യൂസിലന്‍ഡിലേക്കു പോയത്.
ന്യൂസിലാന്‍ഡില്‍ ഷെഫ് ആയി ജോലി ചെയ്യുന്ന സാഗര്‍ ഷേലാറിന്റെ ഭാര്യയായ സോനം കഴിഞ്ഞ കൊല്ലം ഏപ്രിലില്‍ വിവാഹിതയായതിനെ തുടര്‍ന്നാണ് ഭര്‍ത്താവുമൊത്ത് ന്യൂസിലാന്‍ഡില്‍ എത്തിയത്. സോനം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനമെങ്കിലും അത് ഉറപ്പിക്കാന്‍ പോലീസിന് കഴിഞ്ഞതുമില്ല. കൊലപാതകമാണെന്ന് ഉറപ്പിക്കാനായുളള തെളിവുകള്‍ ഒന്നും തന്നെ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയില്ല. ഭര്‍ത്താവിനെയും ബന്ധുക്കളെയും മാറി മാറി ചോദ്യം ചെയ്തുവെങ്കിലും സംശയിക്കത്തക്കവിധമുളള തെളിവുകളൊന്നും കിട്ടിയില്ല.
ഗര്‍ഭിണിയായ സോനം അതീവ സന്തോഷവതിയായിരുന്നുവെന്നും ആത്മഹത്യ ഒരു ഘട്ടത്തിലും ചെയ്യില്ലെന്നും മാതാപിതാക്കള്‍ വ്യക്തമാക്കുന്നു. വെല്ലിങ്ടണിലെ ഇവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഫിസിക്കല്‍ ട്രെയിനറായ സോനത്തെ നംവബര്‍ 17 മുതല്‍ കാണാതായത്. ഭര്‍ത്താവിന്റെ പരാതിയില്‍ അന്വേഷണം നടക്കുമ്പോഴാണ് വെല്ലിങ്ടണിലെ വൈറ്റ് റോക്ക് കടല്‍ത്തീരത്ത് സോനത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെങ്കില്‍ പോലും ഇത്തരമൊരു അപരിചിതമായ സ്ഥലത്ത് എങ്ങനെ സോനം എത്തിപ്പെട്ടു എന്നതിനെ കുറിച്ച് പൊലീസിന് ഇനിയും സംശയങ്ങള്‍ ഉണ്ട്.
അള്‍ട്രാ സൗണ്ട് റിപ്പോര്‍ട്ടിനെ കുറിച്ച് അവള്‍ക്ക് ആശങ്കള്‍ ഉണ്ടായിരുന്നുവെന്നും ആണ്‍കുഞ്ഞിനെ വേണമെന്നായിരുന്നു സോനത്തിന് ആഗ്രഹമെന്നും അതിനു വിരുദ്ധമായി സംഭവിക്കുമെന്ന ആശങ്കയാണ് നിരാശയ്ക്ക് കാരണമെന്നും സാഗര്‍ പറഞ്ഞിരുന്നുവെങ്കിലും ബന്ധുക്കള്‍ ആ ആരോപണം തളളി. സോനം ഷേലാറാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
https://www.facebook.com/Malayalivartha



























