ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും തമ്മിൽ തുടരുന്ന അടിച്ചമർത്തൽ നയങ്ങള്‍ക്കെതിരെ രാജ്യാന്തര തലത്തിൽ പ്രതിഷേധം ശക്തം

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും തമ്മിൽ തുടരുന്ന അടിച്ചമർത്തൽ നയങ്ങള്‍ക്കെതിരെ രാജ്യാന്തര തലത്തിൽ പ്രതിഷേധം പ്രക്ഷുബ്ധമാവുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ക്‌സിസത്തെക്കുറിച്ച് നടത്തുന്ന സെമിനാറുകള്‍ അടിച്ചമര്‍ത്തല്‍ നയം ബഹിഷ്‌ക്കരിക്കുമെന്ന് വിഖ്യാത ചിന്തകനും ഇടതുപക്ഷക്കാരനുമായ നോം ചോംസ്‌കി അറിയിച്ചു.
ചൈന നടത്തുന്ന മാര്‍ക്‌സിസത്തെക്കുറിച്ചുള്ള ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുകയെന്നത് അവിടുത്തെ സര്‍ക്കാരിന്റെ സമീപനങ്ങളെ അംഗീകരിക്കുന്നതിന് തുല്യമാണ്. ലോകമെമ്പാടമുള്ള ഇടതുപക്ഷക്കാരായ എഴുത്തുകാരും ചിന്തകരും ചൈനയില്‍ നടക്കുന്ന പരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ മുന്നോട്ടുവരണം ’ -നോം ചോoസ്‌കി വ്യക്തമാക്കി.
നേരത്തെ ചോംസ്‌കിക്ക് പുറമെ 30 ലധികം എഴുത്തുകാരും ബുദ്ധിജീവികളും ചൈനയില്‍ നടക്കുന്ന പരിപാടികള്‍ ബഹിഷ്‌ക്കരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ നാല് മാസമായി നടക്കുന്ന സമരത്തില്‍ പങ്കെടുത്തതിന് ചൈനയിലെ പ്രധാന സര്‍വകാലശാലകളിലെ നിരവധി വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ തടവിലിട്ടിരിക്കുകയാണ്. ചൈനയിലെ പ്രധാന വ്യവസായ കേന്ദ്രമായ ഷെന്‍സെന്നിലെ തൊഴിലാളികള്‍ യൂണിയന്‍ പ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്ന് നേരത്തെ അറസ്റ്റിലായിരുന്നു. തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയത്. ഇവരെയാണ് സര്‍ക്കാര്‍ തടവിലിട്ടത്.
‘ വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തുകയും തട്ടികൊണ്ടുപോകുകയും ചെയ്യുന്ന ചൈനീസ് സര്‍ക്കാറിന്റെ രാഷ്ട്രീയം മാര്‍ക്‌സിസത്തിന്റെ അസംബന്ധ രൂപമാണെന്ന് യാലെ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ ജോണ്‍ റോമര്‍ പറഞ്ഞു.
ഷീ ജിന്‍പിങ് അധികാരത്തിലെത്തിയതിന് ശേഷമാണ് ചൈനയിലെ അടിച്ചമര്‍ത്തല്‍ സമീപനം കൂടുതല്‍ തീഷ്ണമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളും തൊഴിലാളികളും സംഘടിക്കുന്നത് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുകയാണെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാര്‍ത്ഥികളുടെ വിമത നീക്കം തടയാന്‍ പീക്കിങ് ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൂടുതല്‍ യൂണിറ്റുകള്‍ രൂപികരിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി
കഴിഞ്ഞവര്‍ഷം നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിലാണ് അന്താരാഷ്ട്ര മാര്‍ക്‌സിസ്റ്റ് സെമിനാറുകള്‍ നടത്താന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha



























