ലയണ്‍ എയര്‍ വിമാനം പ്രവര്‍ത്തനയോഗ്യമായിരുന്നില്ലെന്ന് ഇന്തോനേഷ്യന്‍ അന്വേഷണ സംഘം

കഴിഞ്ഞ മാസം ജാവ കടലിൽ തകര്‍ന്നുവീണ ലയണ്‍ എയര്‍ വിമാനം പ്രവര്‍ത്തനയോഗ്യമായിരുന്നില്ലെന്ന് ഇന്തോനേഷ്യന്‍ അന്വേഷണ സംഘം.
വിമാന കമ്പനിയായ ലയണ്‍എയറിന്റെ ബോയിംഗ് 737 മാക്‌സ് പ്ലെയിനാണ് ജാവ കടലില്‍ തകര്‍ന്നുവീണത്. വളരെയേറെ വിറ്റുപോകുന്ന ബോയിംഗ് 737 വിമാനങ്ങളുടെ പരിഷ്‌കരിച്ച പതിപ്പാണ് മാക്‌സ് പ്ലെയിനുകള്‍. ഇവയില്‍ സാങ്കേതിക തകരാറുകള്‍ നേരത്തെതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നതായി അന്വേഷകര്‍ പറയുന്നു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് വിമാനം പറപ്പിക്കാന്‍ യോഗ്യമായിരുന്നില്ല എന്ന വിവരം പറയുന്നത് . എന്നാൽ , ഇതുവരെ വിമാനം തകരാനിടയായതിന്റെ യഥാര്‍ത്ഥ കാരണമെന്താണെന്ന്കണ്ടെത്തിയിട്ടില്ല.
ഇന്തോനേഷ്യന്‍ ഏജന്‍സിയായ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി കമ്മിറ്റിയാണ് വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. നേരത്തെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിമാനങ്ങള്‍ തിരികെ വിളിച്ച് തകരാര്‍ പരിഹരിച്ച് സര്‍വീസ് നടത്തുന്നതിനു പകരം ഇത് അവഗണിച്ച് വിമാനം പറപ്പിച്ചതാണ് ദുരന്തത്തിന്റെ വ്യപ്തി വര്‍ധിക്കാന്‍കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തകര്‍ന്നുവീണ വിമാനത്തിനു മുമ്പ് ബാലിയിലെ ഡെന്‍പസറില്‍ നിന്ന് ജക്കാര്‍ത്തയിലേക്ക് സര്‍വീസ് നടത്തിയ വിമാനത്തിനാണ് സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തത്.
ആ പറക്കലിലിനിടയില്‍ സാങ്കേതിക തകരാര്‍ കണ്ടെങ്കിലും പൈലറ്റ് വിമാനം തുടര്‍ന്നും പറപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി കമ്മിറ്റിയുടെ ഏവിയേഷന്‍ മേധാവി നൂര്‍കാഹിയോ ഉട്ടോമോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'ഞങ്ങളുടെ അഭിപ്രായം ഈ വിമാനം ഒരു കാരണവശാലും പറപ്പിക്കാന്‍ യോഗ്യമായിരുന്നില്ല ' എന്നാണ് എന്നും ഉട്ടോമോ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























