ഉക്രൈന്‍ പടക്കപ്പല്‍ പിടിച്ചെടുത്ത സംഭവം;27 പ്രദേശങ്ങളില്‍ 30 ദിവസത്തേക്ക് പട്ടാള നിയമം

റഷ്യന്‍ അധിനിവേശം തടയാൻ ഇന്നലെ മുതല്‍ ഉക്രൈനിലെ 27 പ്രദേശങ്ങളില്‍ പട്ടാള നിയമം നടപ്പിലാക്കിയെന്ന്ഉക്രൈനിയന്‍ പ്രസിഡന്റ് പെട്രോ പൊറോഷെന്‍കോ
ഉക്രൈനിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പട്ടാള നിയമം നടപ്പിലാക്കുന്നത്. റഷ്യന്‍ പട്ടാള ക്യാമ്പുകള്‍ക്ക് അടുത്ത് നില്‍ക്കുന്ന 27 പ്രദേശങ്ങളിലാണ് 30 ദിവസം നിയമം നടപ്പിലാക്കിയിട്ടുള്ളത്.
പാര്‍ലമെന്റില്‍ ബില്‍ പാസ്സാക്കിയ ശേഷം പ്രസിഡന്റും പാര്‍ലമെന്റ് അധ്യക്ഷനും ചേര്‍ന്ന് ഒപ്പുവെച്ച കുറിപ്പ് പുറത്തിറക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക ദിനപത്രത്തിലൂടെയാണ് വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.
അതേസമയം , ഉക്രയിൻ പടക്കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തതിനെ തുടര്‍ന്ന് നടപ്പിലാക്കിയ നിയമം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം രൂക്ഷമാക്കും എന്നാണ് റഷ്യ പ്രതികരിച്ചത്.
സാധാരണ ഗതിയില്‍ ക്രമസമാധാനപ്രശ്‌നം നേരിടുന്ന സാഹചര്യത്തിലൊ ,അല്ലെങ്കിൽ യുദ്ധം നിലനില്‍ക്കുമ്പോഴൊയാണ് പട്ടാള നിയമം നടപ്പിലാക്കുക. എന്നാല്‍ ഉക്രൈന്‍ യുദ്ധത്തിന് ഒരുക്കമല്ല എന്ന് പ്രസിഡന്റ് പൊറോഷെന്‍കോ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























