Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയത് യുദ്ധകുറ്റമെന്ന് ഐക്യരാഷ്ട്രസഭ

01 MARCH 2019 02:25 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... ഓസ്‌ട്രേലിയയിലെ മാർട്ടിനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു... 29 ഇന്ത്യന്‍ നാവികരടക്കം 30 ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന ‘ദിശ’ എന്ന കപ്പൽ ആക്രമിക്കപ്പെട്ടു.. കപ്പലിന്റെ എന്‍ജിന്‍ റൂമിലാണ് മിസൈല്‍ പതിച്ചത്..

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഫലസ്തീനികള്‍ക്ക് നേരെ ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയത് യുദ്ധകുറ്റമെന്ന് കണ്ടെത്തി ഐക്യരാഷ്ട്ര സഭ. 2018ല്‍ നടന്ന ആക്രമണങ്ങളെ കുറിച്ച് അന്വേഷിച്ച കമ്മീഷനാണ് ഇസ്രായേല്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിരിക്കുന്നത്.325 ഓളം ഇരകളുമായി അഭിമുഖം നടത്തിയും ദൃക്സാക്ഷികളില്‍ നിന്ന് വിവരങ്ങൾ ശേഖരിച്ചുമാണ് യു.എന്‍ മനുഷ്യാവകാശ കൌണ്‍സില്‍ നിയമിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

കുട്ടികളേയും ആരോഗ്യ പ്രവര്‍ത്തകരേയും മാധ്യമപ്രവര്‍ത്തകരേയും മനപ്പൂര്‍വം ആക്രമിച്ചുവെന്നതിന് തെളിവുണ്ടെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേല്‍ നടത്തിയത്. ഇസ്രായേല്‍ ആക്രമണത്തെ യുദ്ധക്കുറ്റമായി കാണണമെന്നും കമ്മീഷന്‍ പറയുന്നു.. ഫലസ്തീന്‍ ജനതയുടെ പ്രതിഷേധം ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നുവെന്ന ഇസ്രായേല്‍ വാദവും കമ്മീഷന്‍ തള്ളി.

ആറായിരത്തിലധികം നിരായുധരായ ജനങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തു. ആഴ്ചകളോളം ആക്രമണം തുടര്‍ന്നു. പ്രതിഷേധങ്ങളിലൊന്നും പങ്കെടുക്കാത്തവരെ പോലും ഇസ്രായേല്‍ സൈന്യം വെറുതെ വിട്ടില്ല.കൃത്യമായ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതായിരുന്നു പ്രതിഷേധമെന്ന് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.സംഭവ സമയത്തെ ഡ്രോണ്‍ ദൃശ്യങ്ങളും കമ്മീഷന്‍ പരിശോധിച്ചിരുന്നു.

2018 മാര്‍ച്ച് 30 മുതല്‍ ഡിസംബര്‍ 31 വരെ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെ കുറിച്ചാണ് സാന്റിയാഗോ കാന്‍ടണ്‍ അധ്യക്ഷനായ യു.എന്നിന്റെ സ്വതന്ത്ര കമ്മീഷന്‍ അന്വേഷണം നടത്തിയത്. ആക്രമണത്തില്‍ 189 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (55 minutes ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (1 hour ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (1 hour ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (2 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (2 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (2 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (2 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (2 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (2 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (2 hours ago)

'കമല ഇന്റര്‍നാഷണല്‍' തുടങ്ങി  (3 hours ago)

മലയാളി യുവതി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു  (3 hours ago)

പിണറായി വിജയന്റെ സ്വത്തുക്കളും കണ്ടു കെട്ടാന്‍ സാധ്യത  (3 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു  (3 hours ago)

Malayali Vartha Recommends