സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എല്ലാ ആവശ്യങ്ങളെല്ലാം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. സിജെപിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിംഗും സിജെപി പ്രതിനിധികളും പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിച്ചു. ഭാവിയിലും ഇവര്‍ക്കെതിരെ കേസ് ഉണ്ടാകില്ലെന്നും കേന്ദ്രം അറിയിച്ചു. സിജെപിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചെന്നും കേന്ദ്ര മന്ത്രിമാര്‍ വ്യക്തമാക്കി. ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം,? സമരക്കാര്‍ക്കെതിരെയുള്ള എഫ്. ഐ. ആറുകള്‍ പിന്‍വലിക്കുകയും ഭാവിയില്‍ കേസെടുക്കുകയും ചെയ്യരുത് എന്നീ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നാണ് സിജെപി മുന്‍പ് അറിയിച്ചത്. ഇതാണ് ഇപ്പോള്‍ അംഗീകരിച്ചത്. സമരം അവസാനിപ്പിച്ചെന്നും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകണമെന്നും സിജെപി പ്രതിനിധികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























