Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

ലാവലിന്‍ കേസ് കാനഡയിലെത്തുമ്പോൾ ഇവിടുത്തെ പോലെയല്ല കാര്യങ്ങൾ . കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ലാവലിനിൽ തട്ടി വീഴുമോ എന്ന ആശങ്കയിലാണ് ഭരണകൂടം

04 MARCH 2019 03:04 PM IST
മലയാളി വാര്‍ത്ത


ലാവലിന്‍ കേസ് കാനഡയിലെത്തുമ്പോൾ ഇവിടുത്തെ പോലെയല്ല കാര്യങ്ങൾ . കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ലാവലിനിൽ തട്ടി വീഴുമോ എന്ന ആശങ്കയിലാണ് ഭരണകൂടം

എസ്എന്‍സി ലാവലിന്‍ കേസില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിന് എതിരെ സിബിഐ നല്‍കിയ ഹര്‍ജിയിന്മേൽ ഏപ്രില്‍ ആദ്യവാരം സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കുകയാണ്.
എന്നാൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അദ്ദേഹത്തിന്റെ ഇതുവരെയുള്ള ഭരണകാലത്തെ ഏറ്റവും വലിയ അഴിമതി ആരോപണമാണ് നേരിടുന്നത്. കാനഡ ഗവണ്‍മെന്റിനേയും പ്രധാനമന്ത്രി ട്രൂഡോയേയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ് എസ്എന്‍സി ലാവലിന്‍ കമ്പനി ഉള്‍പ്പെട്ട അഴിമതി ആരോപണം.

എസ്എന്‍സി ലാവലിന്‍ കമ്പനിയെ പണ തട്ടിപ്പ് കേസില്‍ നിന്ന് രക്ഷിക്കുന്നതില്‍ അറ്റോണി ജനറല്‍ ജോഡി വില്‍സണ്‍ റോബൗള്‍ഡ് അടക്കമുള്ളവര്‍ പങ്ക് വഹിച്ചതായി ആരോപണമുണ്ട്. ട്രൂഡോയുടെ ദീര്‍ഘകാല സുഹൃത്തായ ജെറാര്‍ഡ് ബട്‌സ് അദ്ദേഹത്തിന്റെ ഉപദേശക സ്ഥാനം രാജി വച്ചത് രണ്ടാഴ്ച മുമ്പാണ്. അറ്റോണി ജനറല്‍ വില്‍സണ്‍ റേബോള്‍ഡും രാജി വച്ചു.

ലാവലിന്‍ കമ്ബനി അധികാരികള്‍ക്കെതിരായ വിചാരണ ഒഴിവാക്കാന്‍ പ്രധാനമന്ത്രി കനേഡിയന്‍ മന്ത്രിയോട് നിര്‍ദേശിച്ചെന്ന ആരോപണത്തിന് പിന്നാലെ മന്ത്രി ജോഡി വില്‍സണ്‍ റെയ്‌ബോള്‍ഡ് രാജിവെച്ചു.

ലാവലിന്‍ കമ്ബനിക്കെതിരായ വിചാരണ ഒഴിവാക്കാന്‍ വേണ്ടി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നും ഇതിനായി വില്‍സണ്‍ റെയ്‌ബോള്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇക്കാര്യം ട്രൂഡും നിഷേധിക്കുകയുണ്ടായി. ഈ സംഭവത്തിന് പിന്നാലെയാണ് ജോഡി വില്‍സണ്‍ രാജിവെച്ചത്

ഈ വര്‍ഷം ഒക്ടോബറില്‍ കാനഡയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടിയ്ക്ക് ഈ അഴിമതി ആരോപണം വലിയ ക്ഷേണമാകുമെന്നു തീർച്ച .

കാനഡയിലെ മോണ്‍ട്രിയല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ലാവ്‌ലിൻ. കരാറുകള്‍ നേടുന്നതിനായി 48 മില്യണ്‍ കനേഡിയന്‍ ഡോളർ കൈക്കൂലിയായി നല്‍കിയെന്നാണ് ആരോപണം. 2001നും 2011നുമിടെ  ലിബിയന്‍ മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ കു ടുംബത്തിനാണ്‌ഇത്രയും തുക കൈക്കൂലിയായി നൽകിയത് 

ആരോപണത്തെ തുടര്‍ന്ന് ലാവലിന്‍ കമ്ബനിക്കെതിരെ കനേഡിയന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കയാണ്. ആഗോള ഭീമനായ ലാവലിനെതിരെ കനേഡിയന്‍ പാര്‍ലമെന്റ് അഴിമതി കേസില്‍ വിചാരണ ചെയ്യാന്‍ തിരുമാനിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോള്‍ കാനഡയില്‍ കോളിളക്കം സൃഷ്ടിക്കുന്നത്.

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കമ്പനിയെ 10 വര്‍ഷത്തേയ്ക്ക് രാജ്യത്തെ പദ്ധതികളില്‍ നിന്ന് വിലക്കും. പിഴയടച്ച് രക്ഷപ്പെടാനും കരാറുകളിലെ വിലക്ക് ഒഴിവാക്കാനുമാണ് കമ്പനിയുടെ നീക്കം. അതേസമയം വിചാരണ നടപടികളുമായി മുന്നോട്ടുപോകാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. പ്രധാനമന്ത്രിയും സഹായികളും ധനകാര്യ മന്ത്രിയും മുന്‍ അറ്റോണി ജനറല്‍ വില്‍സണില്‍ സമ്മര്‍ദ്ദം ചെലുത്തിയതിലും ഡിഫേഡ് പ്രോസിക്യൂഷന്‍ എഗ്രിമെന്റ് അംഗീകരിക്കുന്നതിലും സമ്മര്‍ദ്ദം ചെലുത്തിയതായാണ് ആരോപണം.

പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും മന്ത്രിമാരും സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന സൂചന മുന്‍ അറ്റോണി ജനറല്‍ നല്‍കുന്നുണ്ട് . പ്രോസിക്യൂഷന്‍ നടപടികളില്‍ രാഷ്ട്രീയ ഇടപെടലുണ്ടായി എന്ന് ജോഡി വില്‍ണ്‍ പറയുന്നു. പ്രിവി കൗണ്‍സില്‍ ക്ലര്‍ക്കും രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുമായ മൈക്കള്‍ വെര്‍ണിക് കമ്മിറ്റിക്ക് മുമ്പാകെ പറഞ്ഞത് ഭീഷണികള്‍ സംബന്ധിച്ചാണ്. അതെ സമയം യാതൊരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്നാണ് ട്രൂഡോ പറയുന്നത്

കാനഡയില്‍ മാത്രം 9000ത്തിലധികം പേര്‍ ജോലി ചെയ്യുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ എഞ്ചിനിയറിംഗ്, കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് എസ്എന്‍സി ലാവലിന്‍. . 2013ല്‍ ബംഗ്ലാദേശിലെ പാലം നിര്‍മ്മാണ കരാറില്‍ ക്രമക്കേട് ആരോപിച്ച് കമ്പനിയെ ലോകബാങ്ക് 10 വര്‍ഷത്തേയ്ക്ക് കരാര്‍ ബിഡ്ഡിംഗുകളില്‍ വിലക്കിയിരുന്നു.

വരാനിരിക്കുന്ന തെരഞ്ഞെടിപ്പിൽ പ്രതിപക്ഷം ഇത് ആയുധമാക്കുമെന്നു ഉറപ്പാണ്. അത് ട്രൂഡോ യുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന് കണ്ടറിയണം

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (5 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (7 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (10 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (11 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (12 hours ago)

Malayali Vartha Recommends