ചൊവ്വയെ ലക്ഷ്യമാക്കി കെല്ലി ബഹിരാകാശത്തേക്ക്

ചൊവ്വാ യാത്രയെ പറ്റി പഠിക്കാന്‍ നാസ രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലേക്കു യാത്രികനെ അയയ്ക്കുന്നു.
സ്‌കോട്ട് കെല്ലിക്കാണു നാസയുടെ പുതിയ ദൗത്യം വിജയിപ്പിക്കാനുള്ള ചുമതല. റഷ്യന്‍ ബഹിരാകാശ യാത്രികന്‍ മിഖായേല്‍ കൊര്‍നിയങ്കോയ്‌ക്കൊപ്പം മാര്‍ച്ചില്‍ ഇദ്ദേഹം രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലേക്കു യാത്ര തിരിക്കും.
ഇരുവരും ഒരു വര്‍ഷമാകും ബഹിരാകാശത്ത് ചെലവിടുക. ഏറ്റവും കൂടുതല്‍ക്കാലം ബഹിരാകാശത്ത് കഴിഞ്ഞ അമേരിക്കക്കാരനെന്ന റെക്കോഡാണു കെല്ലിയെ കാത്തിരിക്കുന്നത്. രണ്ടു വര്‍ഷമായി യാത്രയ്ക്കുള്ള പരിശീലനത്തിലായിരുന്നു കെല്ലി. കൂടുതല്‍ക്കാലം ബഹിരാകാശത്ത് ചെലവിടുമ്പോള്‍ ശരീരത്തിനുണ്ടകുന്ന മാറ്റം പരിശോധിക്കുകയാണു ഇദ്ദേഹത്തിലൂടെ നാസ ഉദ്ദേശിക്കുന്നത്.
ചൊവ്വയിലേക്കുള്ള ദീര്‍ഘകാല ബഹിരാകാശ യാത്രയെ മനുഷ്യശരീരത്തിനു താങ്ങാനാകുമോയെന്നാണു പരിശോധിക്കുന്നത്.
കൊര്‍നിയങ്കോയ്ക്കും റഷ്യ സമാന ദൗത്യം നല്‍കിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം റഷ്യന്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























