Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

നടുക്കടലില്‍ വട്ടംപൂട്ടി US പടക്കപ്പലുകള്‍ ! ആകാശത്ത് ഇസ്രയേല്‍ താണ്ഡവം; അടികൊണ്ട് തളര്‍ന്ന് ഇറാന്‍, കീഴടങ്ങും ?

07 MARCH 2026 04:04 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

കടലിലും ആകാശത്തും ഒരേപോലെ അടികൊണ്ട് തളരുകയാണ് ഇറാന്‍. തലപൊക്കാന്‍ കഴിയാത്ത വിധം ഇറാന്‍ റെവല്യൂഷ്ണറി ഗാര്‍ഡ് തളരുന്നു. ഇറാനെ സമുദ്രത്തിലിട്ട് വട്ടം പൂട്ടുകയാണ് അമേരിക്ക. ടെഹ്‌റാന്റെ ആകാശത്ത് ഇസ്രയേലിന്റെ സംഹാരതാണ്ഡവവും. എത്രയും പെട്ടെന്ന് കീഴടങ്ങുകയെന്ന അന്ത്യശാസനമാണ് ഇറാന് ഡൊണാള്‍ഡ് ട്രംപ് കൊടുക്കുന്നത്. മരണം വരെ പോരാട്ടമെന്ന പ്രഖ്യാപനവുമായ് ഇറാന്‍. എന്നാല്‍ ആവനാഴിയിലെ അസ്ത്രങ്ങള്‍ തീരുംവരെയല്ലെ നിനക്കൊക്കെ പിടിച്ച് നില്‍ക്കാന്‍ കഴിയൂവെന്ന് ഇറാന് ചെക്കുവെച്ച് അമേരിക്ക. വ്യോമാക്രമണത്തോടൊപ്പം അതിശക്തമായ നാവിക ആക്രമണവും അമേരിക്ക പുറത്തെടുത്തതാണ് ഇറാനെ വലച്ചത്. അന്തര്‍വാഹിനികളും പടക്കപ്പലുകളും ഇറാന്‍ പുറത്തിറക്കുമെനന് അറിയാവുന്നത് കൊണ്ട് തന്നെ ഇറാന്റെ കപ്പല്‍ കരുത്തിനെ മുക്കാന്‍ അമേരിക്കന്‍ പടകക്പ്പലുകള്‍ ഒരു മുഴം മുന്നേ കളിച്ചു. ഇാേതെട കടലിലും ആകാശത്തും ഒരേപോലെ അടികൊണ്ട ഇറാന്റെ തലപിളര്‍ന്നത്.

പശ്ചിമേഷ്യയില്‍ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കവെ, ഇറാന്റെ കരുത്തായ ഡ്രോണ്‍ കാരിയര്‍ കപ്പലിനെ തകര്‍ത്ത് അമേരിക്കന്‍ സൈന്യം. ആക്രമണത്തില്‍ കപ്പല്‍ പൂര്‍ണ്ണമായും അഗ്‌നിക്കിരയായതായും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ ഭീകരമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.കടലില്‍ നിലയുറപ്പിച്ചിരുന്ന ഇറാനിയന്‍ കപ്പലിനെ ലക്ഷ്യമിട്ട് അമേരിക്കന്‍ യുദ്ധക്കപ്പലുകളില്‍ നിന്നും വിമാനങ്ങളില്‍ നിന്നും മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു. ഡ്രോണുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള ഈ കപ്പല്‍ മേഖലയിലെ അമേരിക്കന്‍ താല്പര്യങ്ങള്‍ക്കും സഖ്യകക്ഷികള്‍ക്കും വലിയ ഭീഷണിയാണെന്ന് യുഎസ് പ്രതിരോധ വിഭാഗം വിലയിരുത്തിയിരുന്നു. ആക്രമണത്തിന് പിന്നാലെ കപ്പലില്‍ വന്‍ സ്‌ഫോടനങ്ങള്‍ ഉണ്ടാവുകയും ആകാശം മുട്ടെ തീഗോളങ്ങള്‍ ഉയരുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന ഡ്രോണുകളും മറ്റ് ആയുധശേഖരങ്ങളും പൂര്‍ണ്ണമായും നശിച്ചതായാണ് വിവരം.

ഇനി പിന്നോട്ടില്ല' എന്ന ശക്തമായ സന്ദേശമാണ് ഈ നീക്കത്തിലൂടെ അമേരിക്ക നല്‍കുന്നത്. തങ്ങളുടെ സൈനികര്‍ക്കും കപ്പലുകള്‍ക്കും നേരെ ഇറാന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് തത്തുല്യമായ മറുപടി നല്‍കുമെന്ന് വൈറ്റ് ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും ശത്രുരാജ്യങ്ങളുടെ പ്രകോപനം തടയുന്നതിനുമാണ് ഈ ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. അത്യാധുനികമായ ആയുധങ്ങളാണ് ഈ ഓപ്പറേഷനായി അമേരിക്ക ഉപയോഗിച്ചത്.

ഇറാന്റെ പ്രതികരണം

തങ്ങളുടെ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇറാന്‍ കടുത്ത ഭാഷയില്‍ അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അമേരിക്ക വലിയ വില നല്‍കേണ്ടി വരുമെന്നും ഇറാന്റെ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഡ്രോണ്‍ കാരിയര്‍ കപ്പല്‍ തകര്‍ത്തതോടെ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ഇറാന്‍ ആരോപിക്കുന്നു. ഇതിന് പ്രത്യാക്രമണം ഉണ്ടാകുമെന്ന സൂചന നല്‍കിയതോടെ ഹോര്‍മുസ് കടലിടുക്കിലും ചെങ്കടലിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.'

ഇറാന്റെ നിരുപാധിക കീഴടങ്ങല്‍ ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്വീകാര്യമായ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തതിന് ശേഷം അമേരിക്കയും സഖ്യകക്ഷികളും ഇറാനെ 'സാമ്പത്തികമായി വലുതും മികച്ചതും ശക്തവുമാക്കുമെന്ന് ട്രംപ് പറഞ്ഞു. യുദ്ധം രണ്ടാം ആഴ്ചയിലേക്ക് കടക്കാന്‍ പോകുമ്പോള്‍, ഒരു ആഴ്ച മുമ്പ് സുപ്രീം നേതാവ് അലി ഖമേനിയുടെ വധത്തിന് ശേഷം രാജ്യത്തെ ആര് നയിക്കും എന്ന കാര്യം ഇനിയും വ്യക്തമല്ല. വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ്, സൈനിക പ്രവര്‍ത്തനങ്ങള്‍ നാല് മുതല്‍ ആറ് ആഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് അമേരിക്കന്‍ ഭരണകൂടം പ്രതീക്ഷിക്കുന്നതായി പറഞ്ഞു. തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ എഴുതിയ കുറിപ്പില്‍ ട്രംപ് പറഞ്ഞത് ഉപാധികളില്ലാത്ത കീഴടങ്ങല്‍ ഒഴികെ ഇറാനുമായി ഒരു കരാറും ഉണ്ടാക്കില്ല എന്നാണ്. 'അതിനുശേഷം, മഹാനും സ്വീകാര്യനുമായ ഒരു നേതാവിനെ തിരഞ്ഞെടുത്തതിനുശേഷം, തങ്ങളും സഖ്യകക്ഷികളും പങ്കാളികളും ഇറാനെ നാശത്തിന്റെ വക്കില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ അക്ഷീണം പ്രവര്‍ത്തിക്കുമെന്നും അതുവഴി സാമ്പത്തികമായി മുമ്പെന്നത്തേക്കാളും വലുതും മികച്ചതും ശക്തവുമാക്കും എന്നാണ് ട്രംപ് വിശദീകരിക്കുന്നത്.

ഇറാന് ഒരു മികച്ച ഭാവി ഉണ്ടാകും എന്നും ഇറാനെ വീണ്ടും മഹത്തരമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ പുതിയ ഇടപെടല്‍, യുദ്ധത്തിന് ചര്‍ച്ചയിലൂടെയുള്ള ഒരു ഒത്തുതീര്‍പ്പില്‍ അദ്ദേഹത്തിന് താല്‍പ്പര്യമില്ലെന്ന സൂചനയാണ് നല്‍കുന്നത്.എന്നാല്‍ ഭരണമാറ്റത്തിന് ആഹ്വാനം ചെയ്യുന്നത് അദ്ദേഹം ഇപ്പോള്‍ ഒഴിവാക്കുകയാണ്. സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍, ട്രംപ് 'ഭരണമാറ്റം' എന്ന പദം ഒഴിവാക്കിയിട്ടുണ്ട്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും പോലെ നീണ്ടുനില്‍ക്കുന്ന ഒരു സംഘര്‍ഷത്തിലേക്ക് യുഎസിനെ വലിച്ചിഴയ്ക്കാന്‍ പ്രസിഡന്റ് അനുവദിക്കില്ലെന്ന് ട്രംപിന് വേണ്ടി മറ്റ് മുതിര്‍ന്ന ഭരണകൂട ഉദ്യോഗസ്ഥര്‍ സമീപ ദിവസങ്ങളില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

ഇറാന്റെ നാവികസേനയെ ഉന്മൂലനം ചെയ്തുകൊണ്ട് ആ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പാതയിലാണ് തങ്ങള്‍ എന്നാണ് കരോലിന്‍ ലിവിറ്റും പറയുന്നത്. ഒരു തീവ്രവാദിയോ അമേരിക്കയ്ക്ക് മരണം ആഗ്രഹിക്കുന്ന ഒരു ഭരണകൂടമോ' ഇറാനെ നയിക്കണമെന്ന് ട്രംപ് ആഗ്രഹിച്ചില്ലെന്നും അവര്‍ പറഞ്ഞു. ഇക്കാര്യം ട്രംപ് ഗൗരവകരമായി ചര്‍ച്ച ചെയ്യുകയാണ് എന്നും ലീവിറ്റ് അറിയിച്ചു. ഇറാന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ താന്‍ ഒരു പങ്കു വഹിക്കുമെന്ന് ഈ ആഴ്ച ആദ്യം ട്രംപ് യുഎസ് മാധ്യമമായ ആക്‌സിയോസിനോട് പറഞ്ഞിരുന്നു. റഷ്യ വളരെക്കാലമായി ഇറാന്റെ സഖ്യകക്ഷിയാണ്. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അയല്‍രാജ്യമായ ഉക്രെയ്‌നില്‍ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ റഷ്യന്‍ സൈനികര്‍ക്ക് ഉപയോഗിക്കുന്നതിനായി ആയിരക്കണക്കിന് ഷാഹെദ് ഡ്രോണുകള്‍ ടെഹ്‌റാന്‍ മോസ്‌കോയ്ക്ക് നല്‍കിയിട്ടുണ്ട്. ഇന്നലെ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ്, ഇറാന്‍ നേതൃത്വവുമായി റഷ്യ സംഭാഷണം തുടരുകയാണെന്ന് പറഞ്ഞു.


ഇറാന്‍ ഒരു വിശുദ്ധ രാഷ്ട്രമാണെന്ന് ജനാധിപത്യ വിശ്വാസികള്‍ പറയാനിടയില്ല. അഭിപ്രായ സ്വാതന്ത്ര്യമുള്‍പ്പെടെ ജനാധിപത്യ അവകാശങ്ങള്‍ ഇറാനില്‍ മരീചികയാണ്. ഹിസ്ബുള്ളയും ഹമാസുമായി ഇറാനുള്ള ബന്ധവും രഹസ്യമല്ല. പക്ഷേ, ഇതൊന്നും തന്നെ ഇറാന്‍ എന്ന പരമാധികാര സ്വതന്ത്ര റിപ്പബ്‌ളിക്കിനെ ആക്രമിക്കുന്നതിനും അവരുടെ പരമോന്നത നേതാവും കുഞ്ഞുങ്ങളുമുള്‍പ്പെടെ നൂറു കണക്കിന് പേരെ കൂട്ടക്കൊല ചെയ്യുന്നതിനുമുള്ള സമ്മത പത്രവും ന്യായീകരണവുമല്ല. ഇറാനില്‍ ഭരണമാറ്റം ഉണ്ടാക്കേണ്ടത് അവിടത്തെ ജനങ്ങളാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ സംഘടിപ്പിച്ച നാവിക അഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങിയ ഇറാന്‍ കപ്പലിനെ അമേരിക്ക തകര്‍ത്തതിനെതിരെ പ്രതികരിക്കാന്‍ പോലും കഴിയുന്നില്ലെന്നത് ഇന്ത്യന്‍ നേതൃത്വത്തിന്റെ ഗതികേടാവുന്നു.

ട്രംപും നെതന്യാഹുവും പറയുന്നത് ലോകക്രമം തങ്ങള്‍ നിശ്ചയിക്കുമെന്നാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അമേരിക്കന്‍ ഭരണകൂടം ഇതിനുള്ള വഴിയൊരുക്കുകയായിരുന്നു. ഐക്യരാഷ്ട്ര സംഘടനയെ മാത്രമല്ല നാറ്റോയെ പോലും സമര്‍ത്ഥവും ആസൂത്രിതവുമായ നീക്കങ്ങളിലൂടെ ദുര്‍ബ്ബലമാക്കി. ഒരു കുട്ടിയുടെ മനസ്സാണ് ട്രംപിനെന്ന് പറയുന്നവരുണ്ട്. പക്ഷേ, ഒന്നിരുന്നാലോചിച്ചാല്‍ ഷേക്‌സ്പിയര്‍ പറഞ്ഞതുപോലെ ഈ ഭ്രാന്ത് വെറും ഭ്രാന്തല്ലെന്ന് മനസ്സിലാവും. ഈ ഭ്രാന്തിന് കൃത്യമായൊരു രീതിയും ലക്ഷ്യവുമുണ്ട്. ലോകത്ത് സമാധാനവും നിയമവാഴ്ചയും ഉറപ്പ് വരുത്തേണ്ട സംഘടനകളെ തകര്‍ക്കുന്നു, ബോര്‍ഡ് ഒഫ് പീസ് എന്ന പേരില്‍ സംഘടനയുണ്ടാക്കിയിട്ട് മറ്റൊരു രാജ്യത്ത് പോയി ബോംബിടുന്നു. ഇറാന്‍ ആണവായുധമുണ്ടാക്കിയേക്കും എന്ന് പറഞ്ഞാണ് കഴിഞ്ഞ വര്‍ഷം അമേരിക്ക ഇറാനെ ആക്രമിച്ചത്. ഇറാഖിനെ തകര്‍ക്കുന്നതിനും ഇതേ രീതിയാണ് അമേരിക്ക പിന്തുടര്‍ന്നത്. ആണവോര്‍ജ്ജ നയത്തില്‍ അമേരിക്കയുടെ ആവശ്യങ്ങള്‍ ഏകദേശം പൂര്‍ണ്ണമായി തന്നെ ഇറാന്‍ അംഗീകരിച്ചിരുന്നുവെന്നാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിച്ച ഒമാന്‍ വിദേശ മന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. എന്നിട്ടും യുദ്ധമുണ്ടായി.

സാമ്രാജ്യത്വ ശക്തികള്‍ വിക്ഷേപിച്ച മിസൈലുകള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത നെഞ്ചുറപ്പും അതിനേക്കാള്‍ തീക്ഷ്ണമായ പോരാട്ടവീര്യവും ഞങ്ങള്‍ക്കുണ്ട്. അമേരിക്കയ്ക്ക് നേരെ ചീറി ഇറാനില്‍ നിന്ന് മറ്റൊരു വെല്ലുവിളി. ഇറാന്റെ പ്രതിരോധ കോട്ടയ്ക്ക് കാവല്‍ നില്‍ക്കാന്‍ പുതിയൊരു കരുത്തന്‍ എത്തിയിരിക്കുന്നുവെന്ന് കൊട്ടിഘോഷിച്ച് ഐആര്‍ജിസിയുടെ വെല്ലുവിളി. ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് വാഹിദി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (കഞഏഇ) പരമാധികാരമേറ്റെടുത്തതിന് പിന്നാലെ മുതല്‍ തുടങ്ങിയ ഭീഷമിയാണിത്. രാജ്യത്തിന്റെ വീരപുത്രന്മാര്‍ രക്തസാക്ഷികളായ ആ ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഈ കരുത്തന്‍ ഇറാന്റെ സൈനിക ശക്തിയെ കൂടുതല്‍ അപകടകാരിയായ ദിശയിലേക്ക് നയിക്കാന്‍ പോകുന്നതെന്ന് വെല്ലുവിളി. പതിറ്റാണ്ടുകളായി ഇറാന്‍ കെട്ടിപ്പടുത്ത മിസൈല്‍ കരുത്തും ആഭ്യന്തര പ്രതിരോധ സംവിധാനങ്ങളും വാഹിദിയുടെ കീഴില്‍ കൂടുതല്‍ ശക്തമാകും എന്നത് ഉറപ്പാണ്. എന്നാല്‍ ഐആര്‍ജിസി തലപ്പത്ത് വാഹിദിക്ക് എത്രനാള്‍ ആയുസുണ്ടാകും എന്നതാണ് പ്രധാന ചോദ്യം. കാരണം ഇറാന്‍ ഭരണകൂടത്തിന്റെ തലപ്പത്തേക്ക് വന്ന അടുത്ത ഗ്രൂപ്പിനെ സ്‌കെച്ചിട്ട് കഴിഞ്ഞിട്ടുണ്ട് അമേരിക്ക. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നടത്തിയതായി പറയപ്പെടുന്ന ആക്രമണങ്ങളില്‍ ഇറാന്റെ നിരവധി മുതിര്‍ന്ന സൈനിക നേതാക്കള്‍ കൊല്ലപ്പെട്ടതോടെയാണ് രാജ്യത്തിന്റെ ഏറ്റവും ശക്തമായ സൈനിക സംഘടനയുടെ നേതൃത്വത്തിലേക്ക് അഹ്മദ് വാഹിദി എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇറാനിലെ ഏറ്റവും സ്വാധീനമുള്ളതും ഒരേസമയം ഏറ്റവും അപകടകരവുമായ സ്ഥാനങ്ങളിലൊന്നാണ് ഈ പദവി. രാജ്യത്തിനെതിരെ ശക്തമായ ആക്രമണങ്ങള്‍ നടക്കുകയും സൈനിക നേതൃത്വത്തില്‍ തുടര്‍ച്ചയായ നഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വാഹിദി ഈ ചുമതല ഏറ്റെടുത്തത്.

1970കളുടെ അവസാനം രൂപം കൊണ്ട ഐആര്‍ജിസിയുടെ ആദ്യകാല ഘട്ടങ്ങളില്‍ തന്നെ അദ്ദേഹം സജീവമായിരുന്നു. 1980കളില്‍ ഇന്റലിജന്‍സ് മേഖലയിലും സൈനിക രംഗത്തും പ്രധാന സ്ഥാനങ്ങള്‍ വഹിച്ചു. 1988 മുതല്‍ 1997 വരെ ഐആര്‍ജിസിയുടെ ഏറ്റവും ശക്തമായ വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിനെ അദ്ദേഹം നയിച്ചിരുന്നുവെന്നും പിന്നീട് ആ സ്ഥാനം ഖാസിം സുലൈമാനിക്ക് കൈമാറിയതായും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക രംഗത്തോടൊപ്പം രാഷ്ട്രീയ മേഖലയിലും വാഹിദിക്ക് വലിയ പരിചയമുണ്ട്. മുന്‍ പ്രസിഡന്റായ മഹമൂദ് അഹ്മദിനെജാദ് യുടെ ഭരണകാലത്ത് അദ്ദേഹം പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് അന്തരിച്ച പ്രസിഡന്റായ ഇബ്രാഹിം റൈസിയുടെ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായും പ്രവര്‍ത്തിച്ചു. സൈനികവും രാഷ്ട്രീയവുമായ ഈ ഇരട്ടാനുഭവം അദ്ദേഹത്തെ ഇറാനിലെ ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കഴിവുള്ള നേതാക്കളിലൊരാളായി മാറ്റിയതായി നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇസ്ലാമിക് വിപ്ലവത്തിന്റെ ആശയങ്ങളോട് ശക്തമായ പ്രതിബദ്ധത പുലര്‍ത്തുന്ന നേതാവെന്ന നിലയിലാണ് വാഹിദി അറിയപ്പെടുന്നത്. ഇറാനിലെ ഇസ്ലാമിക വിപ്ലവത്തെ അദ്ദേഹം 'പ്രദേശത്തിന്റെയും ലോകത്തിന്റെയും ചരിത്രം തന്നെ മാറ്റിമറിച്ച ഒരു വെളിച്ചത്തിന്റെ പൊട്ടിത്തെറി' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. രാജ്യത്തിന്റെ പ്രതിരോധവും വിപ്ലവത്തിന്റെ തത്വങ്ങളും സംരക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ ഉത്തരവാദിത്തമെന്ന് അദ്ദേഹം പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.

വിയറ്റ്‌നാമും യുക്രെയ്‌നും പറയുന്നത്

ഖമനേയിയെ ഇത്ര എളുപ്പത്തില്‍ അമേരിക്കയ്ക്ക് വധിക്കാനായത് അത്ഭുതപ്പെടുത്തിയിരുന്നു. എത്രയോ കാലമായി അമേരിക്കയുടെ ശത്രുവാണ് ഇറാന്‍. എന്നിട്ടും പരമോന്നത നേതാവിനായി സുരക്ഷിത താവളം ഒരുക്കാന്‍ ഇറാനായില്ല എന്നത് ഒരു സമസ്യ പേലെയാണ് അനുഭവപ്പെട്ടത്. പക്ഷേ, ഇറാനില്‍ ഇന്ത്യയുടെ അംബാസഡറായിരുന്ന കെ.സി. സിങ് ചൂണ്ടിക്കാട്ടുന്നത് 86 കാരനായ ഖമനേയി രക്തസാക്ഷിത്വത്തിനായി സ്വയം തയ്യാറാവുകയായിരുന്നുവെന്നാണ്. തന്റെ രക്തസാക്ഷിത്വത്തിലൂടെ ഭരണകൂടത്തിനെതിരെയുള്ള ആഭ്യന്തര കലാപങ്ങള്‍ ഇല്ലാതാക്കുന്നതിനും ശത്രുവിനെതിരെ രാജ്യത്തെ ഒന്നിച്ച് നിര്‍ത്തുന്നതിനും ഖമനേയി ലക്ഷ്യമിട്ടു എന്ന നിരീക്ഷണം അങ്ങിനെയങ്ങ് തള്ളിക്കളയേണ്ട കാര്യമില്ല.

ഖമനേയിയെ ഇല്ലാതാക്കുന്നതിലൂടെ ഭരണമാറ്റം സാദ്യമാവില്ലെന്നാണ് ഇംഗ്ലണ്ടും ഫ്രാന്‍സും ചൂണ്ടിക്കാട്ടുന്നത്. പരമോന്നത നേതാവ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും ഇറാന്റെ നേതൃത്വം പല തട്ടുകളിലായാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത്. ഇറാന്‍ വെനസ്വേലയല്ലെന്നും മൊജ്താബ് ഖമനേയി ഡെല്‍സി റൊഡ്രിഗ്‌സ് അല്ലെന്നുമാണ് യുഎഇയില്‍ ഇന്ത്യന്‍ അംബാസഡറായിരുന്ന തല്‍മിസ് അഹ്മദ് ചൂണ്ടിക്കാട്ടുന്നത്.
യുദ്ധം നീണ്ടാല്‍ ലോകമെങ്ങും അസ്ഥിരതയുണ്ടാവും. സംഘര്‍ഷങ്ങള്‍ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ ഇസ്രയേലിന് ഇതൊന്നും പുത്തരിയാവില്ല. പക്ഷേ, ട്രംപിന് ജനങ്ങളുടെ പ്രതികരണത്തിന്റെ ചൂടറിയേണ്ടി വരും. എണ്ണ വ്യാപാരം തടസ്സപ്പെട്ടാല്‍ ഗള്‍ഫില്‍ നിന്നുള്ള പെട്രൊ ഡോളറിന്റെ ഒഴുക്കില്ലാതാവും. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ പെട്രോ ഡേളറിനുള്ള പങ്ക് നിസ്സാരമല്ല. സൈനികമായി അമേരിക്കയും ഇസ്രയേലും ഇറാനേക്കാള്‍ എത്രയോ മുന്നിലാണ്. പക്ഷേ, സൈനിക ശക്തികൊണ്ട് എല്ലാ യുദ്ധവും ജയിക്കാനാവില്ല. വിയറ്റ്‌നാമില്‍ അമേരിക്ക നേരിട്ടറിഞ്ഞ സംഗതിയാണിത്. യുക്രെയ്‌നില്‍ റഷ്യയും ഇതറിയുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (12 minutes ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (26 minutes ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (36 minutes ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (52 minutes ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (1 hour ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (1 hour ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (1 hour ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (1 hour ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ  (2 hours ago)

ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്രം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ഥി​രം വേ​ദി​ക​ൾ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ  (2 hours ago)

ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന വൺ മോഴയാനയെ ദ‍ൗത്യ സംഘം മൂന്നാം ദിവസം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ റിക്കർവ് ആർച്ചറിയിൽ ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യക്ക് ചരിത്ര സ്വർണം  (2 hours ago)

കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

പണമിടപാടുകളിലും കടമിടപാടുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

Malayali Vartha Recommends