മതപരിവര്‍ത്തനത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് അമിത് ഷാ

മതപരിവര്‍ത്തനവുമായി ബിജെപിക്ക് പങ്കില്ലെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ചെന്നൈ സന്ദര്‍ശനത്തിനിടയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി മുന്നോട്ടു വച്ച വികസന പദ്ധതികളെ മതപരിവര്‍ത്തന നിരോധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്ക് തകര്‍ക്കാനാകില്ലെന്ന് അമിത് ഷാ പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമം കൊണ്ടുവരാന്‍ തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. അതിനെ മതേതര കക്ഷികളെന്ന് പറയപ്പെടുന്നവര്‍ പിന്തുണയ്ക്കാന്‍ തയ്യാറാകുമോ എന്ന് ഷാ ചോദിച്ചു.
മതപരിവര്‍ത്തന വിഷയത്തില്‍ ആര്‍.എസ്. എസിന്റെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം ഒഴിഞ്ഞുമാറി. ആര്‍.എസ്. എസ് ഒരു ദേശിയ പാര്‍ട്ടിയാണെന്നും അവരുടെ നിലപാടിനെക്കുറിച്ച് തനിക്ക് സംശയം ഇല്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























