സാന്റാക്ലോസ് സത്യമല്ലെന്നറിഞ്ഞതിന്റെ ഷോക്കില്‍ ക്രിസ്തുമസ് അടുക്കുമ്പോള്‍ വീട്ടമ്മയ്ക്ക് ആത്മഹത്യാ പ്രവണത

ഇംഗ്ലണ്ടിലെ വെസ്റ്റ് യോര്‍ക്ഷയറിലെ 54 കാരിയായ ലിന്‍ കാസിഡയ്ക്ക് ഡിസംബര്‍ മാസമെത്തുമ്പോഴേക്കും പലവിധ അസ്വസ്ഥതകളാണ്. വല്ലാത്ത ഒരു വിഷാദം അവരെ ബാധിക്കും. വെറുതേ കരയും. ഒന്നും ചെയ്യുവാന്‍ ഉന്‍മേഷമില്ലാതെയാകും. ഈ അവസ്ഥ തുടങ്ങിയത് ലിന്‍ - ന് പത്ത് വയസ്സു പ്രായമുളളപ്പോഴാണ്. അതുവരെയുളള എല്ലാ ക്രിസ്തുമസ് ദിനങ്ങളിലും അവര്‍ സന്തോഷിച്ചതുപോലെ ആരും സന്തോഷിച്ചിട്ടുണ്ടാവില്ല.
അത്ര നല്ല ബാല്യകാലമൊന്നുമല്ല ലിന്‍-ന് ഉണ്ടായിരുന്നതെങ്കിലും ക്രിസ്തുമസ് ദിനത്തില്‍ വളരെയധികം സമ്മാനങ്ങള്‍ അവളുടെ പേരില്‍ ക്രിസ്തുമസ് ട്രീ-യുടെ ചുവട്ടില്‍ ഉണ്ടാകുമായിരുന്നു. അമിത ലാളനയോ ശ്രദ്ധയോ ഒന്നും വീട്ടില്‍ നിന്നും ലഭിക്കാത്ത തന്നെയോര്‍ക്കാനും ഇത്രയധികം സമ്മാനങ്ങള്‍ ക്രിസ്തുമസ് ദിനത്തില്‍ എത്തിയ്ക്കാനുമൊക്കെ മനസ്സുകാണിക്കുന്ന സാന്റാക്ലോസിന്റെ സ്‌നേഹമോര്‍ത്ത് അവള്‍ ഒരുപാട് സന്തോഷിച്ചു.
എന്നാല്‍ പത്തുവയസ്സുളളപ്പോഴത്തെ ക്രിസ്തുമസിന് ഒരു സെക്കന്റ്-ഹാന്റ് സൈക്കിള്‍ സമ്മാനമായി ലഭിച്ചപ്പോഴാണ് തന്റെ ഡാഡിയും മമ്മിയുമായിരിക്കും ഈ ക്രിസ്തുമസ് സമ്മാനങ്ങള്‍ക്ക് പിന്നിലുളളതെന്ന് ആദ്യമായി തോന്നിയത്. സമ്മാനങ്ങളെത്തിക്കുന്ന സാന്റാക്ലോസ് ഒരു സങ്കല്‍പ്പം മാത്രമാണെന്ന് അംഗീകരിക്കേണ്ടിവന്ന ആ നിമിഷത്തിന്റെ ഞെട്ടലില്‍ നിന്നും പിന്നീട് ലിന്‍ മോചിതയായില്ല. \'സീസണല്‍ ഡിപ്രഷന്‍\' എന്ന വിഷാദരോഗത്തിന് അന്നുമുതല്‍ ചികിത്സയിലാണ്.
ഇപ്പോള്‍ 30 ഉം 20 ഉം പ്രായമുളള രണ്ടുമക്കള്‍ ലിന്‍-ന് ഉണ്ടെങ്കിലും ക്രിസ്തുമസ് കാലത്തു ബാധിക്കുന്ന വിഷാദം ഇനിയും മാറിയിട്ടില്ല.ക്രിസ്തുമസിന് രണ്ടുമാസം മുന്‍പു മുതല്‍ മരുന്നു കഴിച്ചു തുടങ്ങുന്നുണ്ടെങ്കിലും ക്രിസ്തുമസ് ഡിന്നര്‍ ഉണ്ടാക്കാനോ കഴിക്കാനോ ഒന്നും ഇപ്പോഴും ലിന്‍-ന് കഴിയില്ല. ഇത്തവണത്തെ ക്രിസ്തുമസ് ഒരു സുഹൃത്തിന്റെ കുടുംബത്തോടൊപ്പം ചെലവിടാന്‍ ഉദ്ദേശിച്ചിരിക്കുകയാണ് ലിന്‍-ന്റെ കുടുംബം. മറ്റൊരു കുടുംബാന്തരീക്ഷത്തിലെത്തുമ്പോള്‍ ലിന്‍-ന് പഴയതെല്ലാം മറക്കാന്‍ കഴിഞ്ഞെങ്കിലോ എന്ന പ്രത്യാശയിലാണ് കുടുംബം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























