സ്വന്തം പേരുകള്‍ ബഹിരാകാശം വരെ എത്തിച്ചവരില്‍ ഇന്ത്യാക്കാരും

പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ 4 ബഹിരാകാശയാത്രികരെ 21-ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാസ നിര്‍മ്മിച്ച പേടകമായ ഓറിയോണ്‍ ക്രൂ മൊഡ്യൂള്‍ കാലിഫോര്‍ണിയയില്‍ നിന്ന് വിക്ഷേപിച്ചത് അഞ്ചിനാണ്. ഓറിയോണിന്റെആദ്യപരീക്ഷണപറക്കലില്‍ അതിനുള്ളില്‍ ആളുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും വെറുതേ പോകുകയായിരുന്നില്ല. ചന്ദ്രനില്‍ നിന്നുള്ള അല്പം മണ്ണ്,ഡെന്‍വര്‍ സയന്‍സ് മ്യൂസിയത്തില്‍ നിന്നുള്ള ഫോസിലുകള്‍,വിവിധ രാജ്യങ്ങളുടെ പതാകകള്‍, നാണയങ്ങള്‍,കവിതകള്‍,സംഗീതം എന്നിവയൊക്കെ ഓറിയോണിന്റെ ആദ്യപറക്കലില്‍ കൂടെ പോയിരുന്നു.എന്നാല്‍ ഏറെ കൗതുകകരമായകാര്യം ഇതൊന്നുമല്ല. ഒരു ചെറിയ മൈകോ്രചിപ്പിനുള്ളില്‍ പേരുചേര്‍ക്കാന്‍ ലോകമെമ്പാടുനിന്നും രജിസ്റ്റര്‍ ചെയ്തിരുന്നവരുടെ പേരുകളും കൂടെ പോയിരുന്നു.
ഇപ്രകാരം സ്വന്തം പേരുകള്‍ ബഹിരാകാശത്തേക്ക് അയച്ചവരില്‍ 1.7 ലക്ഷത്തിലേറെ ഇന്ത്യക്കാരുമുണ്ട്. 230 രാജ്യങ്ങളില്‍ നിന്നുള്ള 13.80 ലക്ഷം പേരുകള്‍ ആ മൈക്രോചിപ്പിലുണ്ട്. കാലിഫോര്‍ണിയയില്‍ നിന്ന് അഞ്ചിനു വിക്ഷേപിച്ച ഓറിയോണ്‍ ക്രൂ മൊഡ്യൂള്‍ (പേടകം) നാലര മണിക്കൂറുകള്‍ക്കു ശേഷം പസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി തിരിച്ചിറങ്ങി. ഇതിനിടയില്‍ ഭൂമിക്കു മുകളില്‍ 5700 കിലോമീറ്റര്‍ ദൂരത്തോളം സഞ്ചരിക്കുകയും ചെയ്തു.
ഒരു മുടിനാരിഴ ആയിരമായി പകുത്താല്‍ എത്രയുണ്ടോ അത്രയും ആയിരുന്നു ചിപ്പിലുണ്ടായിരുന്ന ഓരോ പേരിന്റെയും വലിപ്പം . എട്ടു ചതുരശ്ര മില്ലിമീറ്റര്‍ മാത്രമുള്ള മൈക്രോചിപ്പില്‍ ഇങ്ങനെയല്ലേ എഴുതാന്‍ പറ്റൂ. പേരുകളുടെ എണ്ണത്തില്‍ യുഎസാണ് ഒന്നാമത് - 4.63 ലക്ഷം. ഇന്ത്യ രണ്ടാമതാണ്- 1,78,144. യുകെ, മെക്‌സിക്കോ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണു അതിനു ശേഷമുള്ളത്. ബഹിരാകാശത്തേക്ക് പേരുകള്‍ അയയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇനിയും നാസയുടെ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























